Video Screanshots 
World

കൂടുതൽ പലസ്തീനികളെ വിട്ടയച്ച് ഇസ്രയേൽ| Video

ഒക്റ്റോബർ ഏഴിനു ശേഷം അറസ്റ്റിലായ ഗാസക്കാരെ ഇസ്രയേൽ പലതവണ മോചിപ്പിച്ചിട്ടുണ്ട്

ഇസ്രയേൽ തടവിലാക്കിയിരുന്ന കൂടുതൽ പലസ്തീൻ യുദ്ധത്തടവുകാരെ വിട്ടയച്ചതായി പിആർസിഎസ് (ദ പലസ്തീനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റി) റിപ്പോർട്ട്. പതിമൂന്നു ഗാസൻ സ്വദേശികളെയാണ് ബുധനാഴ്‌ച രാവിലെ മുനമ്പിലേയ്ക്ക് തിരിച്ചയച്ചത്.

തടവുകാരെ കിസുഫിം ചെക്ക് പോയിന്‍റ് വഴി ഗാസയിലേക്കു കടന്ന് ആംബുലൻസുകളിൽ ദേർ-അൽ-ബലാഹിലെ അൽ-അഖ്സ രക്തസാക്ഷി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിആർസിഎസ് പങ്കു വച്ച ഒരു ചെറിയ വീഡിയോ അനുസരിച്ച് അതിൽ പ്രായമായ ഒരു സ്ത്രീയുമുള്ളതായി കാണുന്നു.

ഒക്റ്റോബർ ഏഴിനു ശേഷം അറസ്റ്റിലായ ഗാസക്കാരെ ഇസ്രയേൽ പലതവണയായി മോചിപ്പിച്ചിട്ടുണ്ട്. അവരിൽ ഷിഫ ഹോസ്പിറ്റൽ ഡയറക്റ്റർ മുഹമ്മദ് അബു സാൽമിയയും ഉൾപ്പെടുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ