പിഞ്ചുകുഞ്ഞിന് നേരേ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത

 
World

സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, കാലിൽ ആണിയടിച്ചു; പിഞ്ചുകുഞ്ഞിന് നേരേ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത

പിതാവിനെ കൊണ്ട് നിർബന്ധിത കുറ്റം സമ്മതിപ്പിക്കാനെന്ന് ആരോപണം

Jisha P.O.

ഗാസ: ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്‍റെ ക്രൂരത. ഒന്നര വയസുള്ള കുഞ്ഞിനെ ഇസ്രയേൽ സൈന്യം ക്രൂരമായി മുറിവേൽപ്പിച്ചു. ഗസയിലെ അൽ-മഗാസി അഭയാർഥി ക്യാമ്പിന് സമീപം കരീം അബു നാസർ എന്ന 18 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സൈന്യം 10 മണിക്കൂർ തടഞ്ഞുവച്ച് ഉപദ്രവിച്ചത്.

മാർച്ച് 21ന് കുഞ്ഞുമായി പുറത്തുപോയ പിതാവ് ഉസാമ അബു നാസറിന് നേരേ സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ തറയിൽ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട സൈനികർ ഉസാമയെ നഗ്നനായി പരിശോധിച്ചു. പിന്നാലെയായിരുന്നു കുഞ്ഞിന് നേരേയുള്ള ഉപദ്രവം. പിതാവിനെ കൊണ്ട് നിർബന്ധിത കുറ്റസമ്മതം നടത്തിപ്പിക്കാനാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തു.

കുഞ്ഞിനെ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കാലിൽ ആണി തറയ്ക്കുകയും ചെയ്തു. കുഞ്ഞിന്‍റെ അമ്മയാണ് ഈ ക്രൂരത ലോകത്തിന് മുന്നിൽ കാണിച്ചത്. ഈ ഫോട്ടോ കാട്ടുന്നതിനിടെ മാതാവ് പൊട്ടിക്കരഞ്ഞു. ഇസ്രയേൽ കസ്റ്റഡിയിൽ 10 മണിക്കൂറോളം ബന്ദിയായിരുന്ന കുഞ്ഞിനെ ഇന്‍റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. പിതാവ് ഇപ്പോഴും ഇസ്രയേൽ കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തിൽ വൻ പ്രതിഷേധമാണ് ലോകമെമ്പാടും മനുഷ്യവകാശ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നത്. സാധാരണക്കാരേയും കുട്ടികളെയും ലക്ഷ്യംവച്ചുള്ള ഇത്തരം അതിക്രമം യുദ്ധക്കുറ്റമാണെന്ന് പലസ്തീൻ അതോറിറ്റി ആരോപിച്ചു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം