കരാർ കരാർ തന്നെ: ട്രംപിനെതിരെ കൃത്യമായ നിലപാടുമായി യൂറോപ്യൻ യൂണിയൻ

 

file photo

World

കരാർ കരാർ തന്നെ: ട്രംപിനെതിരെ കൃത്യമായ നിലപാടുമായി യൂറോപ്യൻ യൂണിയൻ

യുഎസ്-ഇയു വ്യാപാര കരാർ അംഗീകരിക്കാനായി യൂറോപ്യൻ പാർലമെന്‍റിൽ ഫെബ്രുവരി24 ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പും മാറ്റിവച്ചു.

Reena Varghese

ബ്രസൽസ്/വാഷിങ്ടൺ: കഴിഞ്ഞ വർഷം ഒപ്പു വച്ച ഉഭയകക്ഷി വ്യാപാര കരാർ ലംഘിക്കരുതെന്ന് അമെരിക്കയോട് യൂറോപ്യൻ യൂണിയൻ ശക്തമായി ആവശ്യപ്പെട്ടു. സുപ്രീം കോടതി ചില നികുതികൾ റദ്ദാക്കിയതിനു പിന്നാലെ ഡോണൾഡ് ട്രംപ് പുതുതായി 15 ശതമാനം ആഗോള നികുതി പ്രഖ്യാപിച്ചത് യൂറോപ്യൻ രാജ്യങ്ങളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്.

“കരാർ എന്നാൽ കരാറാണ്” എന്ന കടുത്ത ഭാഷയിലാണ് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചത്. മുൻകൂട്ടി ധാരണയായതിനേക്കാൾ അധിക നികുതി യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്നത് അനുവദിക്കില്ലെന്നും, തങ്ങൾക്ക് ഏറ്റവും മികച്ച പരിഗണന തുടരണമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാര കരാർ അംഗീകരിക്കാനായി യൂറോപ്യൻ പാർലമെന്‍റിൽ ഫെബ്രുവരി24 ന് നടക്കേണ്ടിയിരുന്ന നിർണായക വോട്ടെടുപ്പ് താൽക്കാലികമായി മാറ്റി വച്ചു.നിലവിലെ സാഹചര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പാർലമെന്‍റ് ട്രേഡ് കമ്മിറ്റി ചെയർമാൻ ബെർണ്ട് ലാംഗ് അറിയിച്ചു.

ട്രംപിന്‍റെ പുതിയ 15 ശതമാനം നികുതി നേരത്തെ കരാറിൽ ഉൾപ്പെടുത്തിയ ഇളവുകളെ ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. വിമാന ഭാഗങ്ങൾ പോലുള്ള ചില ഉൽപന്നങ്ങൾക്ക് നികുതി ഒഴിവാക്കാൻ മുൻപ് ധാരണയുണ്ടായിരുന്നു. എന്നാൽ എല്ലാവർക്കും 15 ശതമാനം നികുതി എന്ന പുതിയ നയം ഈ ഇളവുകളെ ഇല്ലാതാക്കിയേക്കാം. അമെരിക്കയുടെ നയത്തിൽ മാറ്റമില്ലെന്നും നിയമപരമായ അടിസ്ഥാനം മാത്രമാണ് മാറിയതെന്നും യുഎസ് ട്രേഡ് പ്രതിനിധി ജെയിംസൺ ഗ്രീർ വ്യക്തമാക്കി.

കരാറുകളിൽ നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും പ്രായോഗികമായി ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വർഷം അമെരിക്കയും യൂറോപ്യൻ യൂണിയനും ഒപ്പിട്ട കരാറാണിത്. അതനുസരിച്ച് മിക്ക യൂറോപ്യൻ ഉൽപന്നങ്ങൾക്കും 15 ശതമാനത്തിൽ കൂടുതൽ നികുതി ചുമത്തില്ലെന്ന് അമെരിക്ക ഉറപ്പു നൽകിയിരുന്നു. പകരം അമെരിക്കൻ കാർഷിക-വ്യവസായ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നികുതി ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.

മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ

അനിൽ അംബാനിയുടെ 3,716 കോടി രൂപ വില മതിക്കുന്ന വസതി പിടിച്ചെടുത്ത് ഇഡി

മന്ത്രിയെ ആക്രമിച്ചിട്ടില്ല; പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ

ഐസിസി റാങ്കിങ്; തിലക് വർമയ്ക്ക് തിരിച്ചടി, ടോപ് 10ൽ തിരിച്ചെത്തി ബുംറ

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി