ഹമാസ്

 

Photo/Newswires

World

ഇസ്രയേൽ വിട്ടയച്ച പലസ്തീനി തടവുകാരനെ വീട്ടിലെത്തി വെടി വച്ചു കൊന്ന് ഹമാസ്

ഹിഷാം സഫ്താവിയെന്ന പലസ്തീനി യുവാവാണ് ഐഡിഎഫ് സ്വതന്ത്രനാക്കിയയുടൻ തന്നെ ഹമാസിനാൽ കൊല്ലപ്പെട്ടത്.

Reena Varghese

ഗാസ: ഹമാസ്-ഇസ്രയേൽ യുദ്ധക്കരാറിന്‍റെ ഭാഗമായി ഇസ്രയേൽ വിട്ടയച്ച മുൻ പലസ്തീനി തടവുകാരൻ ഹിഷാം അൽ സഫ്താവി എന്ന യുവാവിനെ അയാളുടെ വീട്ടിലെത്തി വെടി വച്ചു കൊന്ന് ഹമാസ് ഭീകരർ. ഹിഷാമിന്‍റെ ഭവനവും ഭീകരർ തകർത്തു. ഹിഷാം അൽ-സഫ്താവിയെ ഐഡിഎഫ് സ്വതന്ത്രനാക്കി അദ്ദേഹം സ്വഭവനത്തിൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് വീട്ടിൽ ഹമാസ് ഭീകരരുടെ ഒരു വിഭാഗമായ ഖസാം ബ്രിഗേഡുകളിൽ നിന്നുള്ള ഒരു വലിയ വിഭാഗം അതിക്രമിച്ചു കയറി ഫീൽഡ് എക്സിക്യൂഷൻ നടത്തിയത്.

കുടുംബാംഗങ്ങളായ സ്ത്രീകളെയും കുട്ടികളെ പോലും ഭീകരർ വെറുതെ വിട്ടില്ല. അവരും ഭീകരരുടെ ആക്രമണത്തിന് ഇരയായി. പലസ്തീൻ ജനങ്ങൾക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. എന്നാൽ ഗാസൻ ജനങ്ങൾ ഒന്നുകിൽ തങ്ങളെ അനുസരിക്കുക, അല്ലെങ്കിൽ മരിക്കുക എന്നാണ് ഹമാസ് ഇപ്പോൾ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന നയം. മധ്യ ഗാസ മുനമ്പിലെ നുസൈറത്ത് അഭയാർഥി ക്യാംപിലായിരുന്നു സഫ്താവിയുടെ കുടുംബം താമസിച്ചിരുന്നത്.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ