ജപ്പാൻ പാർലമെന്‍റ് പിരിച്ചുവിട്ടു

 
World

ജപ്പാൻ പാർലമെന്‍റ് പിരിച്ചുവിട്ടു

ഷിഗെരു ഇഷിബ ഒഴിഞ്ഞതിനെത്തുടർന്നായിരുന്നു തകൈച്ചിയുടെ സ്ഥാനലബ്ധി

Namitha Mohanan

ടോക്കിയോ: ജപ്പാനിൽ ഇടക്കാല തെരഞ്ഞെടുപ്പിന് വഴിയൊരുക്കി പ്രധാനമന്ത്രി സനൈ തകൈച്ചി പാർലമെന്‍റ് പിരിച്ചുവിട്ടു. ഫെബ്രുവരി എട്ടിനാണു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഒക്റ്റോബറിലാണ് ജപ്പാന്‍റ ആദ്യ വനിതാ പ്രധാനമന്ത്രിയായി തകൈച്ചി അധികാരമേറ്റത്. ഷിഗെരു ഇഷിബ ഒഴിഞ്ഞതിനെത്തുടർന്നായിരുന്നു തകൈച്ചിയുടെ സ്ഥാനലബ്ധി.

കൂടുതൽ ജനപിന്തുണയോടെ അധികാരത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവധിയെത്തും മുൻപേ പാർലമെന്‍റ് പിരിച്ചുവിട്ട് തകൈച്ചി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

അഴിമതിയും യൂനിഫിക്കേഷൻ ചർച്ചുമായുള്ള ബന്ധങ്ങളും മൂലം ഏറെ വിവാദത്തിലായിരുന്നു തകൈച്ചിയുടെ ലിബറൽ ഡെമൊക്രറ്റിക് പാർട്ടി. ഇതു മുതലെടുക്കാൻ പ്രതിപക്ഷമായ സെൻട്രിസ്റ്റ് റിഫോം അലയൻസിനു കഴിയുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

കശ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ചു

മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചു; ഒരു വയസുകാരനെ കൊന്നതാണെന്ന് അച്ഛന്‍റെ കുറ്റസമ്മതം

35 ലക്ഷം രൂപ തട്ടി; മെന്‍റലിസ്റ്റ് ആദിക്കെതിരേ കേസ്

തുടർച്ചയായ 4 ദിവസം ബാങ്കില്ല; അടിയന്തര ഇടപാടുകൾ ഉടൻ നടത്തിക്കൊള്ളൂ!!