World

രണ്ടാമങ്കത്തിന് ബൈഡൻ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കും

അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ടാമതും തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കൂടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമലാ ഹാരിസിമുണ്ട്

വാഷിങ്ടൺ : യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡെമാക്രോറ്റിക് പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡൻ. ഔദ്യോഗിക പ്രഖ്യാപനം നടത്തി. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് എൺപതുകാരനായ ബൈഡൻ മത്സരിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രണ്ടാമതും തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കൂടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമലാ ഹാരിസിമുണ്ട്.

ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന്‍റെ ദൃശ്യങ്ങളിലൂടെയാണു ബൈഡന്‍റെ വീഡിയോ തുടങ്ങുന്നത്. അമെരിക്കൻ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടതു തന്‍റെ കടമയാണെന്നു ബൈഡൻ വീഡിയോയിൽ പറയുന്നു. ജോലി പൂർത്തിയാക്കാനായി രണ്ടാം വട്ടവും ജനവിധി തേടുകയാണെന്നു ബൈഡൻ പറയുന്നു.

അമെരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണു ജോ ബൈഡൻ. റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ സർവെയിൽ ബൈഡന്‍റെ ജനപിന്തുണ ഉയർന്നിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. 2024-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മുൻ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ