സാൻ ഫ്രാൻസിസ്കോ: സർക്കാർ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ഫെഡറൽ കോടതി. സർക്കാർ ജീവനക്കാരെ പിരിച്ചു വിടാൻ പ്രസിഡന്‍റിന് അധികാരമില്ലെന്നും ജഡ്ജി വില്യം അൽസപ്പ് വ്യക്തമാക്കി.
അധികാരത്തിലേറിയതിനു പിന്നാലെ സർക്കാരിന്‍റെ ചെലവു കുറയ്ക്കാനെന്ന പേരിലാണ് ട്രംപ് ഭരണകൂടം പ്രൊബേഷനിലുണ്ടായആയിരക്കണക്കിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടത്.
പെഴ്സണൽ മാനേജ്മെന്‍റ് ഓഫിസിന് ഫെഡറൽ ഏജൻസികളോട് നിർദേശിക്കാം. പ്രതിരോധ വിഭാഗത്തിലടക്കം ആരെയെങ്കിലും നിയമിക്കാനോ പിരിച്ചു വിടാനോ പേഴ്സണൽ മാനേജ്മെന്‍റ് വിഭാഗത്തിന് അധികാരമില്ലെന്നും കോടതി വ്യക്മതാക്കി. അഞ്ച് തൊഴിലാളി സംഘടനകളും അഞ്ച് എൻജികളും അടക്കം നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്.