ടെഹ്റാനിൽ ഭൂചലനം

 
World

ടെഹ്റാനിൽ ഭൂചലനം: 4.6 തീവ്രത

ഭൂചലനം നടന്ന് ഒരു മണിക്കൂറിനു ശേഷവും കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബി

Reena Varghese

ടെഹ്റാൻ : ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച ഉണ്ടായതെന്ന് സീസ്മോളജിക്കൽ സെന്‍റർ വ്യക്തമാക്കി. ഭൂനിരപ്പിൽ നിന്ന് പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.ടെഹ്റാൻ, മാസന്ദരാൻ പ്രവിശ്യകളുടെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിനു പിന്നാലെ ടെഹ്റാന്‍, മാസന്ദരാന്‍, ക്വോം, അല്‍ബോര്‍സ് പ്രവിശ്യകളിൽ റെഡ് ക്രസന്‍റ് ടീമുകളെ അതീവ ജാഗ്രതയ്ക്കായി നിയോഗിച്ചു. ഭൂചലനം നടന്ന് ഒരു മണിക്കൂറിനു ശേഷവും കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐആര്‍ഐബി അറിയിച്ചു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ