ഖമനേയിയെ നേരിൽ കാണാൻ താൽപര്യം പ്രകടിപ്പിച്ച് ട്രംപ്

 
World

മൊജ്തബ ഖമനേയിയെ നേരിൽ കാണാൻ താൽപര്യം പ്രകടിപ്പിച്ച് ട്രംപ്

അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയുന്നതിനും പശ്ചിമേഷ്യയിലെമ്പാടും സ്ഥിരത നിലനിർത്തുന്നതിനും ഉള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ

Reena Varghese

വാഷിങ്ടൺ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ നേരിൽ കാണാൻ താൽപര്യം പ്രകടിപ്പിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നിലവിൽ അമെരിക്കയുമായുള്ള സമാധാന കരാർ ചർച്ചയിൽ ഇറാൻ പരമോന്നത നേതാവ് നേരിട്ട് പങ്കാളിയാണെന്നാണ് ട്രംപിന്‍റെ വാദം. ഖമനേയിയ്ക്ക് സുഖമില്ലെന്നു റിപ്പോർട്ടുകൾ കേട്ടതായും എന്നാൽ അമെരിക്കയുമായുള്ള ചർച്ചകൾക്ക് അദ്ദേഹം ഇപ്പോഴും അംഗീകാരം നൽകുന്നുണ്ടെന്നും ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ‌ ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തെ താൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും എപ്പോഴെങ്കിലും കണ്ടുമുട്ടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കില്ലെന്ന് ഇതിനോടകം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമെരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഇരു പക്ഷവും തമ്മിൽ വിശാലമായ ഒരു ധാരണയിൽ എത്തും. ഇപ്പോൾ ഇറാനിൽ അമെരിക്കയ്ക്ക് കരസേനയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയുന്നതിനും പശ്ചിമേഷ്യയിലെമ്പാടും സ്ഥിരത നിലനിർത്തുന്നതിനും ഉള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ.

പ്രതിഷേധിക്കുന്നവർക്കെതിരേ ലാത്തിച്ചാർജ് നടത്താൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? താക്കീതുമായി സുപ്രീം കോടതി

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റിനെച്ചൊല്ലി വീണ്ടും ബഹളം; രാജ്യസഭ നിർത്തിവച്ചു

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്