ലവ് എമിറേറ്റ്സ്: ദുബായ് എയർപോർട്ടിൽ പ്രത്യേക ബൂത്ത് ഒരുക്കി ദുബായ് ഇമിഗ്രേഷൻ  
World

ലവ് എമിറേറ്റ്സ്: ദുബായ് എയർപോർട്ടിൽ പ്രത്യേക ബൂത്ത് ഒരുക്കി ദുബായ് ഇമിഗ്രേഷൻ

കാഴ്ചക്കാർക്ക് ദുബായുടെ പ്രധാന നാഴികക്കല്ലുകളിലൂടെ ഒരു വെർച്വൽ സഞ്ചാരം നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

നീതു ചന്ദ്രൻ

ദുബായ്: യു എ ഇ യുടെ ആഗോള പ്രതിച്ഛായ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്‍റെ പ്രത്യേക ബൂത്ത് ദുബായ് എയർപോർട്ട് ടെർമിനൽ മൂന്നിൽ സജ്ജീകരിച്ചു. ഇക്കഴിഞ്ഞ ദേശീയ ദിനത്തിലാണ് ദുബായ് താമസ- കുടിയേറ്റ വകുപ്പ് ലവ് എമിറേറ്റ്സ് എന്ന പദ്ധതി ആരംഭിച്ചത്. ഇമാറാത്തിനോടുള്ള സ്നേഹം ഏറ്റവും മനോഹരമായ വാക്കുകൾ കൊണ്ട് പ്രകടമാക്കാൻ അവസരം ഒരുക്കിയ ഈ ബൂത്തിൽ, കാഴ്ചക്കാർക്ക് ദുബായുടെ പ്രധാന നാഴികക്കല്ലുകളിലൂടെ ഒരു വെർച്വൽ സഞ്ചാരം നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ബൂത്തിൽ താമസ- കുടിയേറ്റ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.

പൊതുജനങ്ങൾക്ക് ജി ഡി ആർ എഫ് എ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ സംരംഭത്തിന്‍റെ ഭാഗമാകാൻ കഴിയും.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി