ഖവാജ ആസിഫ്
ഇസ്ലാമാബാദ്: മദ്രസകളിൽ പഠിക്കുന്ന വിദ‍്യാർഥികളെ ആവശ‍്യമനുസരിച്ച് ഉപയോഗിക്കുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത‍്യ - പാക്കിസ്ഥാൻ സംഘർഷം വർധിച്ചു വരുന്ന സാഹചര‍്യത്തിൽ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
"മദ്രസ വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ രണ്ടാം പ്രതിരോധ നിരയാണ്. അവരെ സമയമാവുമ്പോൾ ആവശ‍്യമനുസരിച്ച് 100 ശതമാനവും ഉപയോഗിക്കും"- ഖവാജ ആസിഫ് പറഞ്ഞു.
അതേസമയം, ഇന്ത‍്യയുടെ ഡ്രോൺ ആക്രമണം തടയാതിരുന്നത് മനഃപൂർവമാണെന്നും, പാക്കിസ്ഥാന്‍റെ സൈനിക ഉപകരണങ്ങൾ വച്ചിരിക്കുന്ന സ്ഥാനം വെളിപ്പെടുത്താതിരിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഖവാജ ആസിഫ് പറഞ്ഞു.