ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; ഒരു മരണം, സുനാമി മുന്നറിയിപ്പ്

 
World

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; ഒരു മരണം, സുനാമി മുന്നറിയിപ്പ്

ഭൂചലനത്തിനുപിന്നാലെ 75 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു

Namitha Mohanan

ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ‌ ഒരാൾ മരിച്ചു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകള്‌ സംഭവിച്ചു. ഭൂചലനത്തിനുപിന്നാലെ 75 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

സുലവേസി, മാലുക്കു ദ്വീപുകള്‍ക്കിടയിലുള്ള മൊളൂക്ക കടലില്‍ 35 കിലോമീറ്റര്‍ ആഴത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. വടക്കന്‍ സുലവേസി പ്രവിശ്യയിലെ മനാഡോ നഗരത്തില്‍ കെട്ടിടം തകര്‍ന്നാണ് ഒരാള്‍ മരിച്ചത്.

തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് തെരച്ചില്‍ നടത്തിവരികയാണ്.

സ്പീക്കർ ഒന്നേയുള്ളൂ, പ്രോട്ടോകോളിൽ മുകളിൽ: തിരുവഞ്ചൂർ

പഞ്ചാബിന് ആറാം തോൽവി; ഒന്നാം സ്ഥാനം ഉറപ്പിച്ച് ആർസിബി

ടീം സതീശൻ; റോജിയും ലിജുവും തുളസിയും മന്ത്രിസഭയിൽ

വി.ഡി. സതീശൻ മന്ത്രിസഭ: പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്‌ലിം ലീഗിന് 5 മന്ത്രിമാർ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ