ഇറാനിൽ ഇസ്രയേലിന്‍റെ ഡ്രോൺ ആക്രമണം; അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു
തെഹ്റാൻ: ഇറാനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യപ്രവിശ്യയായ കെർമാഷയിൽ 6 വയസുകാരനായ കുട്ടിയും അമ്മയുമാണ് മരിച്ചത്. ആക്രമണിത്തിൽ അച്ഛനും മറ്റൊരു കുട്ടിക്കും പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷം 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ആക്രമണത്തിൽ യുഎസ് കൂടി ഉൾപ്പെട്ടതോടെ വലിയ ഭീതിയിലാണ് ലോകം. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും സംഘർഷം വീണ്ടും തുടരുകയാണ്.