ഭീകര വേട്ട തുടരുമെന്ന പ്രതിജ്ഞയുമായി ഇയാൽ സമീർ

 
World

ഹമാസ് നേതാവിന്‍റെ വധത്തെ പ്രശംസിച്ച് ഐഡിഎഫ് മേധാവി

ഭീകര വേട്ട തുടരുമെന്ന പ്രതിജ്ഞയുമായി ഇയാൽ സമീർ

Reena Varghese

ഗാസ മുനമ്പിൽ ഹമാസ് നേതാവും ഭീകര ഗ്രൂപ്പിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനുമായ ഇസ് അൽ-ദിൻ അൽ- ഹദ്ദാദിന്‍റെ കൊലപാതകത്തെ പ്രശംസിച്ച് ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇയാൽ സമീർ. ഭീകരർ തിരിച്ചടിച്ചേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും സതേൺ കമാൻഡിനോട് അദ്ദേഹം നിർദേശിച്ചു.

സതേൺ കമാൻഡ്, ഇന്‍റലിജൻസ് ഡയറക്റ്ററേറ്റ്, വ്യോമസേന, ഷിൻ ബെറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ഐഡിഎഫിന്‍റെ ഒരു പ്രധാന പ്രവർത്തന വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തിയ ബന്ദികളുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ പ്രധാന വ്യക്തികളിൽ ഒരാളും ഹമാസിന്‍റെ സൈനിക വിഭാഗത്തിന്‍റെ തലവനുമായ മുഖ്യ ഭീകരനായ ഇസ് അൽ-ദിൻ-അൽ-ഹദ്ദാദിന്‍റെ പേര് പല തവണ ഉയർന്നു വന്നതായി ഐഡിഎഫ് മേധാവി പറഞ്ഞു.

ഇന്നു തങ്ങൾ അവനെ പിന്തുടർന്ന് ആക്രമിച്ച് ഇല്ലാതാക്കുന്നതിൽ വിജയിച്ചതായും ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് കാരണമായ എല്ലാവരെയും ഐഡിഎഫ് പിന്തുടരുകയും ആക്രമിക്കുകയും കണക്കുകൾ തീർക്കുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ ഉയർന്ന പ്രവർത്തന സന്നദ്ധത നിലനിർത്തണമെന്നും ഇസ്രയേൽ സൈന്യത്തെയോ രാജ്യത്തെയോ ഉപദ്രവിക്കാനുള്ള ഏതൊരു ശ്രമത്തിനും ഉടനടി തിരിച്ചടി നൽകാനും സമീർ സതേൺ കമാൻഡിനോട് നിർദേശിച്ചതായും സൈന്യം കൂട്ടിച്ചേർത്തു.

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം