പ്രേതഭൂമിയായി മ്യാൻമർ:

വെറും കൈകൊണ്ട് മൃതദേഹങ്ങൾ തെരഞ്ഞ് ജനത

 
World

പ്രേതഭൂമിയായി മ്യാൻമർ: വെറും കൈകൊണ്ട് മൃതദേഹങ്ങൾ തെരഞ്ഞ് ജനത

തങ്ങൾക്ക് തനിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള ശേഷിയില്ലെന്നും ലോകരാഷ്‌ട്രങ്ങൾ സഹായിക്കണമെന്നും മ്യാൻമർ അഭ്യർഥിച്ചിരുന്നു

മാൻഡലെ: ഭൂകമ്പമുണ്ടായി മൂന്നു ദിവസം പിന്നിടുമ്പോഴും ആവശ്യമായ യന്ത്രസാമഗ്രികളും ആധുനിക സംവിധാനങ്ങളുമില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി നേരിട്ട് മ്യാൻമർ. ഭൂകമ്പം തകർത്ത മാൻഡലെ നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ ഭൂരിഭാഗവും അതേപടി തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ജീവൻ അവശേഷിക്കുന്നുണ്ടോ എന്ന് വെറും കൈകൊണ്ടും കൈക്കോട്ടുകൊണ്ടും തെരയുകയാണ് ഹതഭാഗ്യരായ ജനത. നഗരത്തിൽ മൃതദേഹം അഴുകിയ ദുർഗന്ധം പടരുന്നു. 41 ഡിഗ്രി സെൽഷ്യസ് ചൂടിനെ നേരിട്ടാണു രക്ഷാപ്രവർത്തനം. ആവശ്യത്തിനു ശുദ്ധജലം പോലും ലഭ്യമല്ല.

1600 ലേറെ പേർ മരിച്ചതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മരണസംഖ്യ ഇതിലും ഏറെ ഉയരെയെന്നാണു റിപ്പോർട്ട്. മരണം 10000 കടന്നേക്കുമെന്നു യുഎസ് ഭൗമശാസ്ത്ര അധികൃതർ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു റിക്റ്റർ സ്കെയ്‌ലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. റിക്റ്റർ സ്കെ്യ്‌ലിൽ ആറിനു മുകളിൽ രേഖപ്പെടുത്തിയ തുടർ ചലനങ്ങളുമുണ്ടായി. ഞായറാഴ്ച ഉച്ചയ്ക്കും 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടു. റോഡുകളും പാലങ്ങളും വാർത്താവിനിമയ- വൈദ്യുതി സംവിധാനങ്ങളും തകർന്നുകിടക്കുകയാണ്.

തങ്ങൾക്ക് തനിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള ശേഷിയില്ലെന്നും ലോകരാഷ്‌ട്രങ്ങൾ സഹായിക്കണമെന്നും മ്യാൻമർ അഭ്യർഥിച്ചിരുന്നു. മാൻഡലെ നഗരത്തിലെ 15 ലക്ഷത്തോളം പേർ ഭവനരഹിതരായി. ഇവർ മൂന്നു ദിവസമായി തെരുവിലാണ്.

ശനിയാഴ്ച രാത്രി ഇന്ത്യൻ സേനയുടെ രണ്ടു സി17 ട്രാൻസ്പോർട്ട് വിമാനങ്ങളെത്തിയതുമാത്രമാണ് ഇതുവരെയുള്ള വിദേശ സഹായം. ഇന്ത്യൻ സേനയിലെ 120 ആരോഗ്യപ്രവർത്തകർ മാൻഡലെയിൽ ഫീൽഡ് ആശുപത്രി തുറന്നിട്ടുണ്ട്. ചൈനയുടെ 17 ട്രക്കുകളിൽ അവശ്യസാമഗ്രികൾ മ്യാൻമറിലേക്കു നീങ്ങുന്നുണ്ട്. ഇന്നു പുലർച്ചെയോടെ ചൈനീസ് സാമഗ്രികൾ ഇവിടെത്തും.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ