നരേന്ദ്രമോദി, താരിഖ് റഹ്മാൻ

 
World

ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

താരിഖ് റഹ്മാനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു

Aswin AM

ന‍്യൂഡൽഹി: അടുത്തിടെ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്‍റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേടിയ മിന്നും വിജയത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിന്‍റെ അടുത്ത പ്രധാനമന്ത്രിയാകാൻ പോകുന്ന താരിഖ് റഹ്മാനെ ഫോണിൽ വിളിച്ചാണ് മോദി അഭിനന്ദിച്ചത്.

താരിഖ് റഹ്മാനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു. ബംഗ്ലാദേശിന് ഇന്ത‍്യയുടെ പിന്തുണയുണ്ടാകുമെന്നും മോദി എക്സ് കുറിപ്പിലൂടെ വ‍്യക്തമാക്കി.

208 സീറ്റുകളാണ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബിഎൻപിക്ക് ലഭിച്ചത്. അതേസമയം, എതിരാളികളായ ജമാഅത്തെ ഇ‌സ്‌ലാമിക്ക് ആകെ 52 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം

180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വിഡിയോകൾ; 19കാരൻ അറസ്റ്റിൽ

തെറ്റു തിരുത്താൻ ഹൈക്കമാൻഡ്; രമേശ് ചെന്നിത്തലയ്ക്ക് വഴി തെളിയുന്നു

ഇൻഫ്ലുവൻസർ റിൻസി മുംതാസ് വീണ്ടും ലഹരിയുമായി പിടിയിൽ