നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

 
World

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കും

Namitha Mohanan

കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരണസംഖ്യ 794 ആയി ഉയര്‍ന്നതായി ഞായറാഴ്ച നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനെജ്മെന്‍റ് അതോറിറ്റി (എന്‍ഡിആര്‍ആര്‍എംഎ) അറിയിച്ചു. 589 വിദേശ പൗരന്മാരടക്കം 2,498 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ചി​ത്‌​വാ​നി​ലാ​ണ്.

അതേസമയം തിരിച്ചറിയപ്പെടാത്തതും ആരും അവകാശം ഉന്നയിക്കാത്തതുമായ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ നേപ്പാൾ സർക്കാർ തീരുമാനിച്ചു. എന്നാല്‍ ഇങ്ങനെ സംസ്‌കരിക്കുന്നവരുടെ ഡിഎന്‍എയും തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് തെളിവുകളും ശേഖരിക്കുമെന്നു നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍ധ​ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ലും തി​രി​ച്ച​റി​യു​ന്ന​തി​ലും പ്ര​തി​സ​ന്ധി തീ​ര്‍ത്തി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ മോ​ര്‍ച്ച​റി​ക​ളി​ലു​ള്ള ആ​കെ ശേ​ഷി ഏ​ക​ദേ​ശം 350 ആ​ണ്.

പ്ര​ള​യ​ത്തെ​ത്തു​ട​ര്‍ന്ന് ഈ ​പ​രി​ധി മ​റി​ക​ട​ന്നു. പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നും കു​ന്നു​കൂ​ടി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​മാ​യി ഭ​ര​ത്പു​രി​ലെ വി​ദ്യു​ത് റോ​ഡി​ലു​ള്ള ഇ​ന്‍ഡ​സ്ട്രി​യ​ല്‍ എ​ന്‍റ​ര്‍പ്രൈ​സ് ഡെ​വ​ല​പ്മെ​ന്‍റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ അ​ധി​കൃ​ത​ര്‍ ഒ​രു താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍.

നേപ്പാൾ സർക്കാർ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണെങ്കിലും കാലാവസ്ഥാ സാഹചര്യം അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍ആര്‍എംഎ കണക്കുകള്‍ പ്രകാരം, 5,000-ത്തിലധികം നേപ്പാള്‍ സൈനികര്‍ ഉള്‍പ്പെടെ 11,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.

ഉയര്‍ന്ന പ്രദേശമായ ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ ഈ മാസം 26നുണ്ടായ ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയാണെന്നും, അത് മഞ്ഞും പാറയും ചേര്‍ന്നുള്ള അവശിഷ്ടങ്ങളുടെ വലിയ കുത്തൊഴുക്കിന് കാരണമായെന്നുമാണു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്. ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളെ അനുവദിക്കാന്‍ നേപ്പാള്‍ ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും, ദുരന്തത്തെത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയോ കാണാതാവുകയോ ചെയ്ത രാജ്യങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നേപ്പാളിന് നിലപാട് മാറ്റേണ്ടി വന്നു. ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെ നേപ്പാള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്) അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേരടങ്ങുന്ന സംഘത്തെയും വൈദ്യസംഘത്തെയുമാണ് ഇന്ത്യ നേപ്പാളിലേക്ക് അയച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിന്‍റെ ധനമന്ത്രി സ്വര്‍ണിം വാഗ്ലെ 'അസാധാരണമാംവിധം ഉദാരമനസ്‌കന്‍' എന്നാണ് വിശേഷിപ്പിച്ചത്.

മൂന്ന് ദിവസം കുടുങ്ങിക്കിടന്ന ആറ് വയസുകാരിയെ രക്ഷപ്പെടുത്തി

നേപ്പാളില്‍ പ്രളയത്തില്‍ റസുവ ജില്ലയില്‍ മുങ്ങിയ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, വെള്ളിയാഴ്ച വൈകുന്നേരം കട്ടിയുള്ള ചെളിക്കും അവശിഷ്ടങ്ങള്‍ക്കും അടിയില്‍ നിന്ന് ആറ് വയസുള്ള ഒരു പെണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. പ്രളയത്തെ അതിജീവിച്ചവരെ കണ്ടെത്താന്‍ ദുരന്തനിവാരണ സംഘങ്ങള്‍ അശ്രാന്തം പരിശ്രമിക്കുന്നതിനിടയിലാണ് ഈ നാടകീയ സംഭവം. റസുവ ജില്ലയിലെ തിമുരെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

അപകടത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ മണ്ണിനടിയില്‍ നിന്ന് നേരിയ നിലവിളി ശബ്ദം കേട്ട ആംഡ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ആറ് വയസുകാരിയെ കണ്ടെത്തി സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.

തുടക്കത്തില്‍ തിമുറെയിലെ എപിഎഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലാണ് കുട്ടിക്ക് ചികിത്സ നല്‍കിയത്. എന്നാല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയില്‍ അടിയന്തര ചികിത്സ ആവശ്യമായി വന്നു. വെള്ളിയാഴ്ച വൈകുന്നേരം അവരെ വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് മാറ്റാന്‍ അധികൃതര്‍ ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും, മോശം കാലാവസ്ഥയും കാഴ്ചാപരിധി കുറവായതും കാരണം വിമാനയാത്ര വൈകി. എങ്കിലും ശനിയാഴ്ച ഉച്ചവരെ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യനില മോശമാകില്ലെന്ന് ഉറപ്പുവരുത്തി. കുട്ടി ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാകുകയും കര്‍ശന വൈദ്യനിരീക്ഷണത്തില്‍ കഴിയുകയും ചെയ്യുകയാണ്.

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ

കേരളത്തിലെ നദികളുടെ ആഴം കൂട്ടണം, മണൽ നീക്കണം: ഉപരാഷ്‌ട്രപതി