റഷ്യൻ വ്യോേമാക്രമണത്തെ തുടർന്ന് ഇരുട്ടിലായ കീവ്

 

file photo

World

യുക്രെയ്ൻ: പുടിന്‍റെ വസതിക്കു നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിനു മറുപടി നൽകി റഷ്യ

ശബ്ദത്തെക്കാൾ വേഗമുള്ള ഒറേഷ്നിക് ഹൈപ്പർ സോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ

Reena Varghese

കീവ്: യുക്രെയ്നും പോളണ്ടും അതിർത്തി പങ്കിടുന്ന ലവിവ് മേഖലയിൽ ഹൈപ്പർ സോണിക് മിസൈൽ ആക്രമണം നടത്തി റഷ്യ.വ്യാഴാഴ്ച രാത്രിയാണ് ശബ്ദത്തെക്കാൾ പതിന്മടങ്ങ് വേഗമുള്ള ഒറേഷ്നിക് ഹൈപ്പർ സോണിക് മിസൈൽ റഷ്യ ലവിവിൽ പ്രയോഗിച്ചത്.

കഴിഞ്ഞ മാസം പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നും ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ നിർമിച്ച ഫാക്റ്ററിയാണ് തങ്ങൾ ഈ ഹൈപ്പർസോണിക് മിസൈൽ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും റഷ്യ പ്രതികരിച്ചു.

ഇതിനു പിന്നാലെ കീവിൽ വ്യാപകമായി വ്യോമാക്രമണവും റഷ്യ നടത്തി. നാലു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കീവിലെ ഖത്തർ എംബസിക്ക് കേടുപാടുകളുണ്ടായി. 50,000 കെട്ടിടങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. അതോടെ ഈ മേഖല പൂർണമായും ഇരുട്ടിലായി.

പോളണ്ടിന്‍റെ യുക്രെയ്ൻ അതിർത്തിയിൽ നിന്നു വെറും 50 കിലോമീറ്റർ മാത്രം മാറിയായിരുന്നു ഹൈപ്പർ സോണിക് മിസൈൽ ആക്രമണം. ഇതിനിടെ റഷ്യ നടത്തിയ ഈ ആക്രമണം യൂറോപ്പിന്‍റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്ന് യുക്രെയ്ൻ പ്രതികരിച്ചു.

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

ജനൽ കട്ടള ദേഹത്തു വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം