.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

യുഎസിൽ വാറന്‍റ് ഇല്ലാതെ വീടുകളിൽ കയറി പരിശോധന നടത്താൻ ഐസിഇ അനുമതി

 

file photo

World

യുഎസിൽ വാറന്‍റ് ഇല്ലാതെ വീടുകളിൽ കയറി പരിശോധന നടത്താൻ ഐസിഇ അനുമതി

അനധികൃത കുടിയേറ്റ അന്വേഷണം: ജുഡീഷ്യൽ വാറന്‍റ് ഇല്ലാതെ ഏജന്‍റുമാർക്ക് വീടുകളിൽ കയറി പരിശോധന നടത്താൻ ഐസിഇ അനുമതി നൽകിയതായി പരാതി.

Reena Varghese

വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ജുഡീഷ്യൽ വാറന്‍റ് ഇല്ലാതെ ഏജന്‍റുമാർക്ക് ഐസിഇ മെമ്മോ നൽകിയതായി പരാതി.മേയ് മാസത്തിൽ പുറപ്പെടുവിച്ച യുഎസ് ഇമിഗ്രേഷൻ ആന്‍ഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് മെമ്മോ പ്രകാരം ഒരു ജഡ്ജി ഒപ്പിട്ട വാറന്‍റില്ലാതെ അഡ്മിനിസ്ട്രേറ്റീവ് വാറന്‍റുമായി അനധികൃതമായി താമസിക്കുന്നു എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളിൽ പ്രവേശിക്കാൻ ഏജന്‍റുമാർക്ക് അധികാരം നൽകുന്നു. ഇതിനായി ഐസിഇ ഇറക്കിയ മെമ്മോ രഹസ്യമായി വച്ചിരിക്കുകയാണ് എന്നു വിസിൽ ബ്ലോവർ ഗ്രൂപ്പ് പറയുന്നു.

സാധാരണയായി നിയമ വിരുദ്ധമായി അമെരിക്കയിൽ തങ്ങുന്നു എന്ന പരാതിയുള്ളവരുടെ വീടുകളിൽ ഐസിഇ ഏജന്‍റുമാർക്ക് പരിശോധന നടത്തണമെങ്കിൽ ഒരു ജഡ്ജി ഒപ്പിട്ട വാറന്‍റ് ആവശ്യമായിരുന്നു. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ ഐസിഇ നൽകിയതായി പറയുന്ന മാർഗനിർദേശ പ്രകാരം അഡ്മിനിസ്ട്രേറ്റീവ് വാറണ്ടുകളുടെ അടിസ്ഥാനത്തിൽ വീടുകളിൽ കയറി പരിശോധന നടത്താം.

അമെരിക്കൻ ഭരണഘടന ഇമിഗ്രേഷൻ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ്, ഇമിഗ്രേഷൻ റെഗുലേഷനുകൾ എന്നിവ കുടിയേറ്റ പരിശോധനയ്ക്കായി അഡ്മിനിസ്ട്രേറ്റീവ് വാറണ്ടുകളെ ആശ്രയിക്കുന്നത് നിരോധിക്കുന്നില്ലെന്ന് ഡിഎച്ച്എസ് ഒഫീസ് ഒഫ് ജനറൽ കൗൺസൽ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ