ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന കപ്പലുകൾ.

 
World

ഹോർമുസ് കടലിടുക്കിൽ നിന്ന് കപ്പലുകൾ നീങ്ങിത്തുടങ്ങി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പിന്‍വലിച്ചതോടെ ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ സർവീസ് പുനരാരംഭിച്ചു

UAE Correspondent

ദുബായ്: യുഎസും ഇറാനും തമ്മിൽ സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിന്ന് എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.

ഇന്ധനം നിറച്ച നിരവധി ഭീമൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് നീങ്ങിത്തുടങ്ങിയതായി ഇന്ന് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് വ്യക്തമാക്കിയത്.

പൂർണമായും സുരക്ഷിതവും ഭദ്രവുമായ സതേൺ ഹൈവേ വഴിയാണ് ഇപ്പോൾ കപ്പലുകൾ പോകുന്നതെന്നും, മറ്റ് യാത്രാ പാതകളും ലഭ്യമാണെന്നും ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു.

മൂന്ന് മാസത്തിലേറെ നീണ്ട യുദ്ധത്തിനും ഉപരോധത്തിനും ഒടുവിലാണ് പാക്കിസ്ഥാന്‍റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാറിലെത്തിയത്. കരാറിന്‍റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം അടിയന്തരമായി പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് ആഗോള വിപണിക്ക് വലിയ ആശ്വാസം പകർന്ന് എണ്ണക്കപ്പലുകൾ വീണ്ടും സർവീസ് ആരംഭിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വച്ചാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കരാർ ഒപ്പുവയ്ക്കുക.

"കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്"; സർക്കാരിനെതിരേ പിണറായി വിജയൻ

എഐയ്ക്കും ഡാറ്റാ സെന്‍ററുകൾക്കും ചെലവ് വർധിച്ചു; ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല: ശ്രീധർ വെമ്പു

വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ മൂന്നംഗ മലയാളി കുടുംബം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

"നശിക്കാത്തതായി ഒന്നുമില്ല"; പി.സി. ജോർജിന്‍റെ വീട്ടിൽ വെള്ളം കയറി, 40 ലക്ഷത്തിന്‍റെ നഷ്ടം