.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ആറു മാസത്തിനിടെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തത് 4.6 കോടി യാത്രക്കാരെ

 
World

ആറു മാസത്തിനിടെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തത് 4.6 കോടി യാത്രക്കാരെ

ഈ വർഷം ആദ്യ പാദത്തിൽ 2.25 കോടി യാത്രക്കാരിലൂടെ 3.1% വർധന രേഖപ്പെടുത്തിയെന്ന് എയർപോർട്ട് അഥോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു

UAE Correspondent

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ മികച്ച നേട്ടമുണ്ടാക്കി. 2025ന്‍റെ ആദ്യ പകുതിയിൽ 4.6 കോടി യാത്രക്കാരെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തു. വാർഷികാടിസ്ഥാനത്തിലുള്ള വർധന 2.3%.

ഈ വർഷം ആദ്യ പാദത്തിൽ 2.25 കോടി യാത്രക്കാരിലൂടെ 3.1% വർധന രേഖപ്പെടുത്തിയെന്ന് എയർപോർട്ട് അഥോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ ഏറ്റവും തിരക്കേറിയ മാസമായ ഏപ്രിലിൽ മാത്രം 80 ലക്ഷം പേരാണ് യാത്ര ചെയ്തത്.

ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ദുബായ് വിമാനത്താവളം ആകെ 2,22,000 വിമാന സർവീസുകൾ നടത്തി. ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 2,54,000 ആയിരുന്നു. ഇതേ കാലയളവിൽ മൊത്തം 4.18 കോടി ബാഗുകളായിരുന്നു കൈകാര്യം ചെയ്തത്.

91% ബാഗുകൾ 45 മിനിറ്റിനുള്ളിൽ യാത്രക്കാർക്ക് എത്തിക്കാൻ സാധിച്ചു. ബാഗുകളുടെ തെറ്റായ കൈകാര്യം ചെയ്യൽ നിരക്ക് വളരെ കുറവായിരുന്നു. 1,000 യാത്രക്കാർക്ക് വെറും 2 ബാഗുകൾ എന്ന നിലയിലായിരുന്നു ഇത്. 2024ലെ ആഗോള ശരാശരിയായ 6.3നെക്കാൾ മികച്ചതാണ് ഇത്.

സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു

വോട്ടെടുപ്പു ദിനത്തിൽ സൗജന്യ യാത്ര; തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സേവനം

'നായർ' ആകാൻ ഹൈക്കോടതിയെ സമീപിച്ച് അഞ്ജലി