ഇസ്രയേലും യുഎസും യുദ്ധം പുനരാരംഭിച്ചേക്കും

 

file photo

World

ചര്‍ച്ചകള്‍ സ്തംഭിച്ചു; ഇസ്രയേലും യുഎസും യുദ്ധം പുനരാരംഭിച്ചേക്കും

ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ അമെരിക്കയ്ക്കും ഇറാനും സമവായത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല

MV Desk

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം ഇസ്രായേലും അമെരിക്കയും പുനരാരംഭിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. മിക്കവാറും അടുത്തയാഴ്ച തന്നെ ആക്രമണം ആരംഭിക്കുമെന്നാണ് സൂചന. ഇതിനായി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും തീവ്രമായ തയാറെടുപ്പുകള്‍ നടത്തുകയാണ് യുഎസും ഇസ്രയേലുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇറാനിലെ സൈനിക താവളങ്ങള്‍ക്കെതിരേയും അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ക്കെതിരേയും ശക്തമായ ബോംബാക്രമണം നടത്തുക, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്‍റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് കീഴടക്കുക, കുഴിച്ചിട്ടിരിക്കുന്ന ആണവ വസ്തുക്കള്‍ വേര്‍തിരിച്ചെടുക്കാന്‍ കരസേനയെ നിയോഗിക്കുക എന്നിവ ഉള്‍പ്പെട്ട സൈനിക നീക്കമാണ് യുഎസ് നടത്താന്‍ ഉദ്ദേശിക്കുന്നത്.

ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ അമെരിക്കയ്ക്കും ഇറാനും സമവായത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഇറാന്‍റെ ആണവ പദ്ധതിയെയും ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും മന്ദഗതിയിലാണ്.

ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍ക്കെതിരേയാണ് ഫെബ്രുവരി 28ന് ഇസ്രയേലും അമെരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഇതേ തുടര്‍ന്നു മേഖലയിലുടനീളം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടും ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടും ഇറാന്‍ പ്രതികരിച്ചു. ഇതാകട്ടെ ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി രൂപപ്പെടാന്‍ കാരണമായി. ഏപ്രില്‍ 8ന് വെടിനിര്‍ത്തലില്‍ പ്രഖ്യാപിച്ചെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചിട്ടില്ല.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്