"യഥാർഥ ശക്തി': ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ചൈന "Real strength': China congratulates India

 

symbolic image

World

"യഥാർഥ ശക്തി': ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ചൈന

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയർന്നു വരുന്ന ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ചൈന

Reena Varghese

ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വൻ സമ്പദ് വ്യവസ്ഥയായി മാറിയതിന് ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ചൈന. 4.18 ട്രില്യൺ ഡോളറിന്‍റെ ജിഡിപിയും ശക്തമായ ആഭ്യന്തര ഡിമാന്‍ഡുമാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. 2028ഓടെ നിലവിലെ ജർമനിയുടെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഈ കുതിപ്പ്. 2028ഓടെ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ജർമനിയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ പറയുന്നത്.

സർക്കാരിന്‍റെ വർഷാവസാന സാമ്പത്തിക അവലോകനം അനുസരിച്ച് ഇന്ത്യയുടെ ജിഡിപി ഇപ്പോൾ ഏകദേശം4.18 ട്രില്യൺ ഡോളറാണ്. 2030 ഓടെ ഇന്ത്യയുടെ ജിഡിപി 7.3ട്രില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അമെരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലെത്തും.

ഇതിൻ പ്രകാരമാണ് ഈ സാമ്പത്തിക നാഴികക്കല്ലായ വളർച്ചയിൽ ഇന്ത്യയ്ക്ക് പ്രശംസയുമായി ചൈന രംഗത്തെത്തിയതും ഔദ്യോഗികമായി അഭിനന്ദിച്ചതും. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ആണ് ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചത്.

അവരുടെ ട്വീറ്റ് ഇങ്ങനെ:

“ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറാൻ ഒരുങ്ങിയിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ചരിത്രത്തെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതിലൂടെയും അതിൽ നിന്ന് പഠിക്കുന്നതിലൂടെയും ഭാവിയിലേക്കുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയുമാണ് ഇന്ത്യയുടെ ഉയർച്ച യഥാർത്ഥ ശക്തിയെന്നു വ്യക്തമാക്കുന്നത്.”

ശക്തമായ ആഭ്യന്തര വളർച്ചയും കയറ്റുമതിയും

ശക്തമായിരുന്നു ഇന്ത്യയുടെ സമീപകാല വളർച്ച. 2025–26 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ രാജ്യം 8.2 ശതമാനം ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തി, ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കയറ്റുമതിയും ശക്തമായി തുടരുന്നു, ചരക്ക് കയറ്റുമതി 2025 നവംബറിൽ 38.13 ബില്യൺ ഡോളറിലേക്കു കുതിച്ചു.എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയാണ് ഈ കുതിപ്പിന്‍റെ മൂലാധാരശില.

അപൂർവ "ഗോൾഡിലോക്ക്സ്' നിമിഷം

ആരോഗ്യകരമായ ആഭ്യന്തര ഡിമാൻഡ്, പ്രത്യേകിച്ച് സ്വകാര്യ ഉപഭോഗം, നിലവിലുള്ള പരിഷ്കാരങ്ങളും അനുകൂലമായ വായ്പാ പ്രവാഹങ്ങളും ചേർന്നതാണ് ഈ പ്രകടനത്തിന് കാരണമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഈ കാലയളവിനെ ഒരു അപൂർവ "ഗോൾഡിലോക്ക്സ്' നിമിഷം എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. ഉയർന്ന വളർച്ചയും കുറഞ്ഞ പണപ്പെരുപ്പവും ഉണ്ടാകുന്നതിനെയാണ് ഗോൾഡിലോക്ക്സ് എന്ന് വിളിക്കുന്നത്.

നേട്ടങ്ങൾക്കിടയിലും വെല്ലുവിളികൾ

ഇത്രയധികം നേട്ടങ്ങൾ ഉണ്ടെങ്കിലും വൻ പ്രതിസന്ധികളാണ് ഇന്ത്യ നേരിടുന്നത്. 1.4 ബില്യൺ കവിയുന്ന ജനസംഖ്യയിൽ, ദശലക്ഷക്കണക്കിന് യുവ ബിരുദധാരികൾക്ക് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് നിർണായകമായ ഒരു വെല്ലുവിളിയാണ്. ഇന്ത്യയുടെ ദീർഘകാല ദർശനം ഇങ്ങനെ:

സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികമായ 2047 ആകുമ്പോഴേക്കും, ഉയർന്ന ഇടത്തരം വരുമാന പദവി കൈവരിക്കുക, ജനസംഖ്യാപരമായ നേട്ടം പ്രയോജനപ്പെടുത്തുക, വരും ദശകങ്ങളിൽ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിന് സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക എന്നിവയാണ് രാജ്യം ലക്ഷ്യമിടുന്നത്. മുമ്പെന്നത്തെക്കാളും ലോകത്തെ ഞെട്ടിച്ചു കൊണ്ട് വളർച്ചയുടെ പടവുകൾ കയറുന്ന ഇന്ത്യയ്ക്ക് അതു സാധ്യം തന്നെ.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ