OpenAI CEO Sam Altman has married his partner, Oliver Mulherin 
World

ചാറ്റ്ജിപിടി നിർമാതാവ് സാം ഓള്‍ട്ട്മാനും പുരുഷപങ്കാളിയും വിവാഹിതരായി

2023 സെപ്റ്റംബറിൽ നടന്ന അഭിമുഖത്തിൽ ഇരുവരും ചേർന്ന് കുടുംബം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

Ardra Gopakumar

ചാറ്റ്ജിപിടി നിർമ്മാതാവ് സാം ആള്‍ട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തായ ഒലിവർ മുൽഹെറിനെയാണ് സാം ആൾട്ട്മാന്‍ വിവാഹം ചെയ്തത്. ഹവായിയിലെ സമുദ്ര തീരത്ത് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ഇരുവരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ഇരുവരും മോതിരം കൈമാറുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ന്യൂയോർക്ക് മാഗസിന് നൽകിയ അഭിമുഖത്തിൽ ഇരുവരും ചേർന്ന് കുടുംബം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയൻ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ് ഒലിവർ മൾഹറിൻ. 2020 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെ ഒലിവർ മെറ്റയിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സാം ആൾട്ട്മാനെ ഓപ്പണ്‍ എഐ പുറത്താക്കുകയും പിന്നീട് ചർച്ചകൾക്കൊടുവിൽ 5 ദിവസത്തിനു ശേഷം വീണ്ടും നിയമിക്കുകയും ചെയ്തു. 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്.

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

ഒന്നാം ടി20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

ചരിത്രം കുറിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപ; റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു | video

"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ

അപകീർത്തിപരമായ പരാമർശം; ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ