ലെബനനിൽ ബഫർസോൺ സ്ഥാപിക്കും: ഉറച്ച പ്രഖ്യാപനവുമായി ബെഞ്ചമിൻ നെതന്യാഹു

 
World

ഇറാൻ ആണവായുധം നിർമിക്കുന്നത് തടയും; ലെബനനിൽ ബഫർസോൺ സ്ഥാപിക്കും

ഉറച്ച പ്രഖ്യാപനവുമായി ബെഞ്ചമിൻ നെതന്യാഹു

Reena Varghese

അമെരിക്ക ആവശ്യപ്പെട്ടാൽ പോലും തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഇതേ യോഗത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബഫർസോൺ സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

ടെൽ അവീവ്: ഇറാൻ ആണവായുധം കൈക്കലാക്കുന്നത് ഇസ്രയേലിന്‍റെ നിലനിൽപ്പിനു തന്നെ വലിയ ഭീഷണിയാണെന്നും അതു തടയാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിൽ നടന്ന മുനി എക്സ്പോ തദ്ദേശ ഭരണ കോൺഫറൻസിൽ സംസാരിക്കവേയാണ് നെതന്യാഹുവിന്‍റെ ഈ പ്രഖ്യാപനം.

ഇറാനെ ഒരു ആണവ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു, ഈ ലക്ഷ്യ പൂർത്തീകരണത്തിനായി ഇറാന്‍റെ ഉള്ളിൽ കയറി നിരവധി രഹസ്യ ഓപ്പറേഷനുകൾ ഇതിനകം ഇസ്രയേൽ നടത്തിക്കഴിഞ്ഞതായും വെളിപ്പെടുത്തി.

അമെരിക്ക ആവശ്യപ്പെട്ടാൽ പോലും തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്

ഇറാൻ ആണവ നിർമാണത്തിന് തൊട്ടരികിലാണന്ന് ഇസ്രേയലും അമെരിക്കയും വർഷങ്ങളായി ആരോപിക്കുന്നുണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകൾ ഒന്നും തന്നെ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

യുഎസും ഇറാനും തമ്മിൽ നിലവിൽ സ്വിറ്റ്സർലണ്ടിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്‍റെ ഈ കടുത്ത പ്രതികരണം.

ലെബനൻ അതിർത്തിയിലെ സംഘർഷങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ലെബനനിൽ ഇസ്രയേൽ സൈന്യത്തിന്‍റെ ലക്ഷ്യങ്ങൾ ഇതുവരെ പൂർണമായിട്ടില്ലെന്നും വ്യക്തമാക്കി.അതിർത്തി കടന്നുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ തടയാൻ തെക്കൻ ലെബനനിൽ ഇസ്രയേൽ ഒരു സുരക്ഷാ ബഫർസോൺ സ്ഥാപിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമെരിക്ക ആവശ്യപ്പെട്ടാൽ പോലും തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഇതേ യോഗത്തിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബഫർസോൺ സ്ഥിരീകരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്

ഇക്വഡോറിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; പാക്കറ്റുകളിൽ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം

തൊട്ടടുത്ത ക്ലാസിലെ ശബ്‌ദം പ്രകോപനമായി; വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ച് അധ‍്യാപിക, കേസ്

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്

"ഞാൻ പ്രസംഗിച്ച വേദിയിൽ ബിജെപി ശുദ്ധികലശം നടത്തി"; ദളിതർക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെയെന്ന് മല്ലികാർജുൻ ഖാർഗെ