ഇമ്രാൻ ഖാൻ 
World

ഇമ്രാന് മക്കളോട് സംസാരിക്കാൻ അനുവാദം നൽകി പാക് കോടതി

ഇമ്രാന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 13 വരെ നീട്ടിയതിനു പിന്നാലെയാണ് മക്കളോട് സംസാരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആൺ മക്കളോട് സംസാരിക്കാൻ അനുവാദം നൽകി പാക് പ്രത്യേക കോടതി.

മക്കളായ സുലേമാൻ ഖാൻ, ഖാസിം ഖാൻ എന്നിവരോട് ഫോണിൽ സംസാരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ അപേക്ഷ നൽകിയിരുന്നു. മക്കളോട് ഫോണിൽ സംസാരിക്കാൻ ജയിൽ നിയമങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അറ്റോക് ജയിലിലാണിപ്പോൾ ഇമ്രാൻ ഖാൻ. ഇമ്രാന്‍റെ ജുഡീഷ്യൽ റിമാൻഡ് സെപ്റ്റംബർ 13 വരെ നീട്ടിയതിനു പിന്നാലെയാണ് മക്കളോട് സംസാരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു