അബ്ദുൾ ബാസിത്

 
World

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ലക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ

രണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടി വരുമെന്നും അബ്ദുൾ ബാസിത്

Aswin AM

കറാച്ചി: അമെരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത‍്യയെ ല‍ക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. രണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടി വരുമെന്നും തങ്ങളുടെ മിസൈലുകൾ അമെരിക്കയിൽ എത്തിയേക്കില്ലെന്നും അതിനാൽ മുംബൈയെയും ന‍്യൂഡൽഹിയെയും ആക്രമിക്കും. പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അബ്ദുൾ ബാസിത് പറഞ്ഞു.

പരാമർശം ഇതിനോടകം തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. അബ്ദുൾ ബാസിതിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രയേലും അമെരിക്കയും സംയുക്തമായി ചേർന്ന് ഇറാനെ ആക്രമിച്ച ശേഷം പശ്ചിമേഷ‍്യയിൽ അതി രൂക്ഷമായി തുടരുന്ന യുദ്ധസമാന സാഹചര‍്യം നിലനിൽക്കെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ