Donald Trump 
World

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം; നാമനിർദേശവുമായി പാക്കിസ്ഥാൻ

എക്സ് പോസ്റ്റിലൂടെയായിരുന്നു ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് പാക്കിസ്ഥാൻ ആവശ‍്യപ്പെട്ടത്

ഇസ്‌ലാമാബാദ്: 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകണമെന്ന് പാക്കിസ്ഥാൻ. ട്രംപിന്‍റെ പേര് നൊബേൽ പുരസ്കാരത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു.

ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ട്രംപിന്‍റെ ഇടപെടൽ പരിഗണിച്ചാണ് പേര് നിർദേശിച്ചതെന്ന് എക്സ് പോസ്റ്റിലൂടെ പാക്കിസ്ഥാൻ വ‍്യക്തമാക്കി.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍റെ കരസേന മേധാവി അസീം മുനീറുമായി വൈറ്റ് ഹൗസിൽ ട്രംപ് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഈ നീക്കം. തന്‍റെ ഇടപെടൽ മൂലമാണ് ഇന്ത‍്യ -പാക് സംഘർഷം അവസാനിച്ചതെന്ന അവകാശവാദം ഉയർത്തി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നുവെങ്കിലും ഇന്ത‍്യ ഇത് തള്ളിയിരുന്നു.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ