.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജനങ്ങളുടെ മേയർ റോബിൻ ഏലക്കാട്ട് 
World

ജനകീയ മേയറിനു ജന്മദിനം: സോഷ്യൽ മീഡിയയിൽ വൈറലായി യുഎസ് മലയാളി

മലയാളിയായ റോബിൻ ഏലക്കാട്ട് ആണ് ടെക്സസിലെ മിസൗറിക്കാരുടെ മനസു കവർന്ന മേയർ.

Reena Varghese

റീന വർഗീസ് കണ്ണിമല

ടെക്സസിന്‍റെ ചരിത്രത്തിൽ ആദ്യമായി മേയറായ മലയാളിയാണ് കോട്ടയം സ്വദേശിയായ റോബിൻ ഏലക്കാട്ട്. അമെരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ പോലെയല്ല, ഞാൻ ഒരു ടെക്സസുകാരനാണ് എന്നു പറയുന്നതിൽ അഭിമാനിക്കുന്ന, അൽപ്പം അഭിമാനബോധം കൂടുതലുള്ളവരാണ് ടെക്സസുകാർ. അവരുടെ ഇടയിൽ മറ്റൊരു നാട്ടുകാരൻ ചിരപ്രതിഷ്ഠ നേടുക എന്നത് അത്ര എളുപ്പമല്ല. ഈ ബാലികേറാമല കീഴടക്കിയാണ് ടെക്സസിലെ മിസൗറി സിറ്റിയുടെ ജനകീയനായ നഗരപിതാവായി റോബിൻ തിളങ്ങുന്നത്.

ഗ്രാമീണത തുളുമ്പുന്ന ആത്മാർഥതയോടെയാണ് മിസൗറിയിലെ ഓരോ പ്രശ്നങ്ങളിലും മേയർ ഇടപെടുന്നത്. അദ്ദേഹത്തിന്‍റെ സവിശേഷത നിറഞ്ഞ പ്രവർത്തന മികവും ടീം സ്പിരിറ്റും രണ്ടാം പ്രാവശ്യവും മിസൗറി സിറ്റിയിലെ നഗരപിതാവാക്കി നിലനിർ‌ത്തി.

ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ അലട്ടുന്ന പ്രദേശമായിട്ടു പോലും ജനങ്ങൾ വസിക്കാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ 77ാം സ്ഥാനം മിസൗറിയ്ക്കു നേടിക്കൊടുത്തതിൽ മിസൗറിയുടെ സ്വന്തം മേയർ റോബിൻ ഏലക്കാട്ടിനോട് ആ ജനതയ്ക്കുള്ള സ്നേഹവും അദ്ദേഹത്തിന് അവരോടുള്ള ആത്മാർഥതയുമാണ്.

ഹുറൈൻ ബെറിൽ ചുഴലിക്കൊടുങ്കാറ്റ് നഗരത്തെ കടപുഴക്കിയെറിഞ്ഞപ്പോഴും സാധാരണക്കാരിൽ സാധാരണക്കാരനായി മേയർ തന്‍റെ സംഘാംഗങ്ങളോടൊപ്പം നടത്തിയ ടീം സ്പിരിറ്റും പ്രവർത്തന മികവും ഏറെ ശ്രദ്ധേയമായി.സോഷ്യൽ മീഡിയയിലും ഇൻസ്റ്റാ ഗ്രാമിലുമെല്ലാം വൈറലാണ് മേയറും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളും. അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാ ഗ്രാമിലുമെല്ലാം മിസൗറി സിറ്റിയിലെ ജനങ്ങളും അദ്ദേഹവും തമ്മിലുള്ള അപരിമേയമായ ആത്മബന്ധം തുളുമ്പി നിൽക്കുന്നു.

ഇന്നലെ അദ്ദേഹത്തിന്‍റെ പിറന്നാളിന് മിസൗറി സിറ്റിയിലെ ജനങ്ങൾ അദ്ദേഹത്തിനു നൽകിയ പിറന്നാൾ മംഗളങ്ങളാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ലിൻ ക്ലൗസർ മേയർ റോബിൻ ഏലക്കാട്ടിനൊപ്പം

മറ്റൊരു അമ്മയുടെ വയറ്റിൽ ജനിച്ച എന്‍റെ സഹോദരൻ മേയർ റോബിന് പിറന്നാൾ ആശംസകൾ എന്നാണ് എന്ന ശിശു ആരോഗ്യ പ്രവർത്തകയും മിസൗറി സിറ്റി കൗൺസിൽ മെമ്പറുമായ ലിൻ ക്ലൗസർ കുറിക്കുന്നത്.ഒപ്പം മേയറോടൊപ്പം നിൽക്കുന്ന ചിത്രവും .

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള വ്യക്തിയെന്നാണ് മേയർക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.മിസൗറി സിറ്റിയുടെ മേയർ എന്ന നിലയിൽ, പൊതുസേവനത്തോടുള്ള തൻ്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരമായി പ്രകടിപ്പിക്കുന്നു എന്ന് മറ്റൊരാൾ കുറിക്കുമ്പോൾ നമുക്കു മനസിലാക്കാം എന്തു കൊണ്ടാണ് ഈ മലയാളിയെ മിസൗറി സിറ്റിയിലെ ജനങ്ങൾ രണ്ടാം തവണയും നഗരപിതാവാക്കിയത് എന്ന്.

കാപട്യങ്ങളില്ലാത്ത യഥാർഥ പ്രചോദനമെന്നാണ് മേയർ റോബിനെ മറ്റൊരാൾ വിശേഷിപ്പിച്ചിരിക്കുന്നത്.ജനങ്ങളുടെ മേയറെ അദ്ദേഹത്തിന്‍റെ പ്രത്യേക ദിനത്തിൽ ആഘോഷിക്കാൻ നമുക്ക് ഒത്തു ചേരാമെന്ന പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഞങ്ങളുടെ നഗരത്തിലെ ഏറ്റവും ദീർഘ വീക്ഷണമുള്ള നേതാക്കളിൽ ഒരാൾ ആണ് അദ്ദേഹമെന്നും മറ്റൊരാൾ മേയറിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.

മിസൗറി എന്ന നഗരത്തിന്‍റെ ആത്മാവിനെ തന്നെ ഒപ്പിയെടുത്ത നഗരപിതാവായിട്ടാണ് മറ്റൊരാൾ മേയർ റോബിനെ വിശേഷിപ്പിക്കുന്നത്.

ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ ഒരു അസാധാരണ നേതാവിന് ജന്മദിനാശംസകൾ നേരുന്നതിൽ എന്നോടൊപ്പം ചേരുക എന്നും അദ്ദേഹം കുറിക്കുന്നു.

ഞാൻ കണ്ട ഏറ്റവും കഠിനാധ്വാനിയായ മേയർ എന്നാണ് മറ്റൊരാൾ മേയർ റോബിൻ ഏലക്കാട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പ്.

ഇക്കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മേയർ റോബിൻ ഏലക്കാട്ടിനു വന്ന നിരവധിയായ ആശംസകളിൽ ഏതാനും ചിലതു മാത്രമാണിത്. ഇതു മാത്രം മതി ടെക്സസിലെ ഒരു നഗരം എത്രമേൽ ഈ മലയാളിയെ നെഞ്ചോടു ചേർത്തിരിക്കുന്നു എന്നറിയാൻ. നമുക്കുമുണ്ടല്ലോ നഗര പിതാക്കന്മാർ....

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു