ഹോർമുസ് കടലിടുക്ക്
MV Graphics
ആഗോള എണ്ണവ്യാപാരത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഇറാൻ പുതിയ അഥോറിറ്റി പ്രഖ്യാപിച്ചു. 'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അഥോറിറ്റി' (PGSA) എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്. ഇറാന്‍റെ പരമോന്നത സുരക്ഷാ കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര, സുരക്ഷാ പരിശോധനകൾ, പുതിയ നിയമങ്ങൾ എന്നിവയെല്ലാം ഇനി മുതൽ ഈ അഥോറിറ്റിയാകും നിയന്ത്രിക്കുക.
നിലവിൽ ഈ കടൽപ്പാതയിലൂടെയുള്ള ഗതാഗതം ഇറാൻ ഭാഗികമായി തടഞ്ഞിരിക്കുകയാണ്. ഇനി മുതൽ ഇതിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക നികുതിയോ ഫീസോ ഈടാക്കാനാണ് ഇറാന്‍റെ തീരുമാനം.
ഇറാന്‍റെ നിർദേശങ്ങളോട് സഹകരിക്കുന്ന കപ്പലുകൾക്ക് മാത്രമായിരിക്കും ഇനി ഈ വഴി സുഗമമായ യാത്ര അനുവദിക്കുക.