പീറ്റർ നവാരോ
വാഷിങ്ടൺ: റഷ‍്യയിലെ റിഫൈനറികളുമായി ഇന്ത‍്യ അടുത്ത ബന്ധം പുലർത്തുന്നുവെന്ന് വൈറ്റ് ഹൗസ് വ‍്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. വ‍്യാപാര ചർച്ചകൾക്കു വേണ്ടി അമെരിക്കൻ പ്രതിനിധി സംഘം ചൊവ്വാഴ്ച ഡൽഹിയിലെത്താനിരിക്കെയാണ് ഇന്ത‍്യക്കെതിരേ പരാമർശവുമായി നവാരോ രംഗത്തെത്തിയിരിക്കുന്നത്.
അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ അമെിരിക്കയിൽ നിന്നും പണം സമ്പാദിക്കുന്നുവെന്നും നിരവധി തൊഴിലാളികൾ ഇതു മൂലം വഞ്ചിക്കപ്പെടുന്നുവെന്നും നവാരോ പറഞ്ഞു.
റഷ‍്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനായി ആ പണം ഉപയോഗിക്കുന്നുവെന്നും റഷ‍്യക്കാർ ആയുധങ്ങൾ വാങ്ങാൻ ഇത് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നവാരോ ഇക്കാര‍്യങ്ങൾ പറഞ്ഞത്.