ഫിലിപ്പിൻസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 114 മരണം; രാജ്യത്ത് അടിയന്തരാവസ്ഥ

 
World

ഫിലിപ്പിൻസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 114 മരണം; രാജ്യത്ത് അടിയന്തരാവസ്ഥ

ചുഴലിക്കാറ്റിന്‍റെ ആഘാതത്തിന്‍റെ ഫലമായി ഏകദേശം 2 ദശലക്ഷം ആളുകളെ ബാധിച്ചു. 5,60,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

Namitha Mohanan

മനില: ഫിലിപ്പിൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഈ വർഷം രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തം മധ്യ പ്രവിശ്യകളെയാണ് കൂടുതലായി ബാധിച്ചത്. മരണങ്ങൾക്കു പുറമേ പ്രദേശത്തു നിന്നും നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.

ഇതിന്‍റെ പശ്ചത്തലത്തിൽ ഫിലിപ്പീൻസ് പ്രസിഡന്‍റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിയാണ് കൂടുതൽ മരണങ്ങളും ഉണ്ടായിരിക്കുന്നത്.

127 പേരെ ഇപ്പോഴും കാണ്ടെത്താനുണ്ട്. ബുധനാഴ്ചയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിന്‍റെ ആഘാതത്തിന്‍റെ ഫലമായി ഏകദേശം 2 ദശലക്ഷം ആളുകളെ ബാധിക്കുകയും 5,60,000 ത്തിലധികം ഗ്രാമീണരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

ക്രിസ്മസ് ദിനത്തിൽ അവധിയില്ല; കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്ന് നിർദേശിച്ച് യുപി സർക്കാർ

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യക്കും സച്ചിനും കോടതി നോട്ടീസ്

‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം