പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു. 
World

ഹിരോഷിമയിൽ‌ ശാന്തിയുടെ സന്ദേശവുമായി ഗാന്ധിജിയുടെ അർധകായ പ്രതിമ (Video)

42 ഇഞ്ച് ഉയരത്തിൽ വെങ്കലത്തിലുള്ള പ്രതിമ നിർമിച്ചത് പദ്മഭൂഷൺ ജേതാവ് രാം വഞ്ചി സുതാറാണ്.

MV Desk

ഹിരോഷിമ: അണുബോംബിന്‍റെ നടുക്കുന്ന ഓർമകൾ പേറുന്ന ഹിരോഷിമയിൽ ഇനി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഓർമപ്പെടുത്തലുമായി മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമയുമുണ്ടായിരിക്കും.

ലോകത്തിൽ ആദ്യമായി അണുബോംബ് ആക്രമണം ഉണ്ടായ പ്രദേശത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ജി-7 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ ഹിരോഷിമയ്ക്ക് സമ്മാനമായി നൽകിയതാണ് ഗാന്ധിജിയുടെ അർധകായ പ്രതിമ. 42 ഇഞ്ച് ഉയരത്തിൽ വെങ്കലത്തിലുള്ള പ്രതിമ പദ്മഭൂഷൺ ജേതാവ് രാം വഞ്ചി സുതാർ നിർമിച്ചതാണ്.

മോത്തോയാസു നദീതീരത്തായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വിദേശികൾ അടക്കം നിരവധി പേരാണ് ദിവസവും പ്രദേശം സന്ദർശിക്കാറുള്ളത്. പ്രതിമ അനാവരണം ചെയ്തതിനു ശേഷം മോദി പ്രതിമയ്ക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചു. പ്രതിമ അനാവരണം ചെയ്യാനുള്ള സഹായങ്ങൾ ചെയ്തു തന്ന നഗരത്തിലെ മേയർക്കും ജാപ്പനീസ് സർക്കാരിനും മോദി നന്ദി അറിയിച്ചു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ