പുടിന്‍റെ വിസർജ്യം ശേഖരിക്കാൻ 'സ്പെഷ്യൽ സ്യൂട്ട്കേസ്'; റഷ്യയുടെ പ്രത്യേക തരം സുരക്ഷ!

 
World

പുടിന്‍റെ വിസർജ്യം ശേഖരിക്കാൻ 'സ്പെഷ്യൽ സ്യൂട്ട്കേസ്'; റഷ്യയുടെ പ്രത്യേക തരം സുരക്ഷ!

പുടിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് അനവധി അഭ്യൂഹങ്ങൾ നിലവിലുണ്ട്.

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ ആരോഗ്യപ്രശ്നങ്ങൾ ചോരാതിരിക്കാൻ അതീവ സുരക്ഷയുമായി റഷ്യ. അലാസ്കയിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ പുടിന്‍റെ വിസർജ്യം പോലും ബോഡിഗാർഡു‌കൾ ശേഖരിച്ച് തിരിച്ച് റഷ്യയിലെത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി പ്രത്യേക സ്യൂട്ട്കേസുകളുമായാണ് ബോഡിഗാർഡുകൾ എത്തിയത്. വിസർജ്യങ്ങളിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താമെന്ന സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് റഷ്യ ഇത്തരമൊരു തയാറെടുപ്പു നടത്തിയത്. എപ്പോഴൊക്കെ പുടിൻ വിദേശയാത്ര നടത്താറുണ്ടോ അപ്പോഴൊക്കെ ഇത്തരത്തിൽ വിസർജ്യം ശേഖരിച്ച് തിരിച്ച് കൊണ്ടു വരാറുണ്ട്.

2017ൽ ഫ്രാൻസിൽ സന്ദർശനം നടത്തിയ കാലം മുതൽ ഈ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ദി എക്സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്യുന്നു. പുടിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് അനവധി അഭ്യൂഹങ്ങൾ നിലവിലുണ്ട്.

കഴിഞ്ഞ നവംബറിൽ കസാഖ്സ്ഥാനിലെ അസ്നാതയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ പുടിന്‍റെ കാലുകൾ വിറയ്ക്കുന്നതായി പുറത്തു വന്നിരുന്നു. പാർക്കിൻസൺസ് ഡിസീസിനു സമാനമായ ന്യൂറോളജിക്കൽ അവസ്ഥ‍യിലൂടെയാണ് പുടിൻ കടന്നു പോകുന്നതെന്ന അഭ്യൂഹവും പരന്നിരുന്നു.

പ്രശസ്‌ത സംവിധായകൻ നിസാർ അന്തരിച്ചു

ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്‍റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയിൽ

പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; 2 പേർ പിടിയിൽ

റോഡിലൂടെ പോകാൻ ജനങ്ങള്‍ എന്തിനാണ് 150 രൂപ നൽകുന്നത്: സുപ്രീം കോടതി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും