എ ഐ യെ നിയന്ത്രിക്കേണ്ടതില്ല- ട്രംപ്

 
World

എ ഐ യെ നിയന്ത്രിക്കേണ്ടതില്ല

സാങ്കേതിക മുന്നേറ്റം കുറയ്ക്കണമെന്ന നിർദേശം തള്ളി ഡോണൾഡ് ട്രംപ്

Reena Varghese

വാഷിങ്ടൺ: എഐ സാങ്കേതിക വിദ്യയുടെ വികസനം മനുഷ്യന്‍റെ നിയന്ത്രണത്തിനും അപ്പുറത്തേയ്ക്കു കുതിക്കുകയാണെന്നും അതിനാൽ ഇതിന്‍റെ വേഗത കുറയ്ക്കണമെന്നുമുള്ള ആഗോള സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി.

ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്ന സാങ്കേതിക വിദഗ്ധരെ “നിഷേധാത്മക ശക്തികൾ” എന്ന് വിശേഷിപ്പിച്ച ട്രംപ്, നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവർ ഭീതി പരത്തുന്നതെന്നും കുറ്റപ്പെടുത്തി.

അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്‍റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് തന്‍റെ ബ്ലോഗിൽ കുറിച്ച സുരക്ഷാ ആശങ്കകളോടെയാണ് ട്രംപ് ഇത്തരത്തിൽ പ്രതികരിച്ചത്.

എഐ മാതൃകകളുടെ വികസന വേഗത കുറച്ചില്ലെങ്കിൽ സ്വയം മെച്ചപ്പെടാനുള്ള സാങ്കേതിക ശേഷി വഴി ഇത് മനുഷ്യന്‍റെ നിയന്ത്രണങ്ങൾക്ക് അപ്പുറം വളരുമെന്ന് അമോഡേയ് മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ സാങ്കേതിക നിയന്ത്രണങ്ങൾ വേണമെന്ന വികാരം ശക്തമാകുന്നതിനിടെയാണ് ഇതിനെ പൂർണ്ണമായി തള്ളിക്കളയുന്ന നിലപാട് ട്രംപ് സ്വീകരിച്ചത്.

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി

തൃക്കാക്കര മോർഫിങ് കേസ്; പ്രതികൾ പ്രായപൂർത്തിയാകാത്തവരുടെയും നഗ്ന ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു, കൂടുതൽ വിവരങ്ങൾ പുറത്ത്

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു