വ്ലാഡിമിർ പുടിൻ, നരേന്ദ്രമോദി
ന‍്യൂഡൽഹി: വരുന്ന ഡിസംബർ 4,5 തീയതികളിൽ റഷ‍്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഇന്ത‍്യയിലെത്തും. പുടിന്‍റെ ഇന്ത‍്യ സന്ദർശനം വിദേശകാര‍്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 23-ാമത് ഇന്ത‍്യ- റഷ‍്യ വാർഷിക ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് പുടിനെത്തുന്നത്.
പ്രാദേശിക ആഗോള വിഷയങ്ങൾ പുടിന്‍റെ ഇന്ത‍്യ സന്ദർശനത്തിൽ ചർച്ചയായേക്കും. റഷ‍്യ- യുക്രൈൻ സംഘർഷത്തിനു ശേഷം പുടിന്‍റെ ആദ‍്യ ഇന്ത‍്യ സന്ദർശനം കൂടിയാണിത്. രാഷ്ട്രപതി ദ്രൗപതി മുർമു പുടിനെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ ചർച്ച നടത്തും.