അസിം മുനീർ.

 
World

ഐഡി കാർഡ് എവിടെ? അസിം മുനീറിനെ തടഞ്ഞ് സുരക്ഷാ ജീവനക്കാർ

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച സംഭാഷണങ്ങള്‍ക്കായുള്ള ലോകത്തിലെ പ്രമുഖ വേദികളില്‍ ഒന്നാണ് മ്യൂണിക്ക് സുരക്ഷാ സമ്മേളനം.

MV Desk

മ്യൂണിക്ക്: പാക്കിസ്ഥാന്‍റെ സേനാ തലവനായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പ്രവേശിക്കുന്നതിനു മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ആഗോള സുരക്ഷ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ചര്‍ച്ചനടന്നിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായിട്ടാണു പാക്കിസ്ഥാന്‍റെ പ്രതിനിധിയായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ മ്യൂണിക്കില്‍ എത്തിയത്. വേദിയിലേക്ക് പ്രവേശിക്കും മുമ്പ് മുനീറിന്‍റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിനെ പരാമര്‍ശിച്ച് 'നിങ്ങള്‍ക്ക് അത് മുന്നിലേക്ക് തിരിക്കാന്‍ കഴിയുമോ 'എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതേസമയം, വിദേശത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സിന്ധി രാഷ്‌ട്രീയ സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹാസ് (ജെഎസ്എംഎം) ജര്‍മനിയിലെ സമ്മേളന വേദിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മുനീറിന്‍റെ പങ്കാളിത്തത്തെ എതിര്‍ക്കുകയും പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മുനീറിന്‍റെ സാന്നിധ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്ര സഭ, യൂറോപ്യന്‍ യൂണിയന്‍, ജര്‍മന്‍ സര്‍ക്കാര്‍, മറ്റ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ എന്നിവയ്ക്ക് പ്രസ്താവനകള്‍ അയച്ചിട്ടുണ്ടെന്ന് ജെഎസ്എംഎം ചെയര്‍മാന്‍ ഷാഫി ബര്‍ഫത്ത് പറഞ്ഞു.

അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച സംഭാഷണങ്ങള്‍ക്കായുള്ള ലോകത്തിലെ പ്രമുഖ വേദികളില്‍ ഒന്നാണ് മ്യൂണിക്ക് സുരക്ഷാ സമ്മേളനം. എല്ലാ വര്‍ഷവും, രാഷ്‌ട്രത്തലവന്മാര്‍, മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ലോകം നേരിടുന്ന രാഷ്‌ട്രീയ വെല്ലുവിളികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുന്നു.

തൃശൂർ പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 6 പേർ മരിച്ചു

ഗുരുവായൂരിൽ റിലയൻസിന്‍റെ മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി വരുന്നു

വോട്ടിന് പണം ആരോപണം: നൈനാർ നാഗേന്ദ്രനെതിരെ ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

അമ്മയുടെ മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന് മക്കൾ; ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മൃതദേഹം സംസ്കരിച്ച് സാമൂഹിക പ്രവർത്തകർ

"എംജിആറിന്‍റെയും ശിവാജിയുടെയും മടിയിലിരുന്നിട്ടുണ്ട്, അതൊന്നും കാര്യലാഭത്തിനായി ദുരുപയോഗം ചെയ്തിട്ടില്ല; വിജയ്ക്കെതിരേ കമൽ ഹാസൻ