ട്രംപ് പ്രതിയായ പീഡനാരോപണം; കേസിന്‍റെ രേഖകൾ കാണാനില്ല, വിവാദം

 
file image
World

ട്രംപ് പ്രതിയായ പീഡനാരോപണം; കേസിന്‍റെ രേഖകൾ കാണാനില്ല, വിവാദം

നീതിന്യായ വകുപ്പിന്‍റെ വെബ്സൈറ്റിലും ഈ രേഖകൾ കാണുന്നില്ല.

നീതു ചന്ദ്രൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും അതുമായി ബന്ധപ്പെട്ട കേസിന്‍റെ രേഖകൾ പൂഴ്ത്തിയെന്നും റിപ്പോർട്ടുകൾ. ഡെമോക്രാറ്റുകൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 2019ലാണ് ട്രംപിനെതിരേ യുവതി പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട അൻപതിലധികം പേജുകളാണ് ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ ഫയലിൽ നിന്ന് കാണാതായിരിക്കുന്നത്. നീതിന്യായ വകുപ്പിന്‍റെ വെബ്സൈറ്റിലും ഈ രേഖകൾ കാണുന്നില്ല.

പതിമൂന്നു വയസു പ്രായമുള്ളപ്പോൾ ജെഫ്രി എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. സുതാര്യത നിയമപ്രകാരമാണ് ഈ ഫയലുകൾ വെളിച്ചം കണ്ടത്.

ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ബസ് കടയിലേക്ക് ഇടിച്ചുകയറ്റി

വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി പിടിയിൽ

കോഴ കേസ്; ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥന്‍റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

എം.വി. ഗോവിന്ദനെതിരേ കേസെടുക്കണം; വീണാ ജോർജിന്‍റേത് വെറും അഭിനയം: വി.ഡി. സതീശൻ

എൻസിഇആർടി പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി; ആഴത്തിലുള്ള ഗൂഢാലോചനയെന്ന് വിമർശനം