ഷാർജ മരുഭൂ തിയേറ്റർ ഉത്സവത്തിന് തുടക്കമായി 
World

ഷാർജ മരുഭൂ തിയെറ്റർ ഉത്സവത്തിന് തുടക്കമായി

ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പങ്കെടുത്തു

നീതു ചന്ദ്രൻ

ഷാർജ: ഷാർജ മരുഭൂ തിയേറ്റർ ഉത്സവത്തിന്‍റെ എട്ടാം പതിപ്പ് യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പങ്കെടുത്തു. ഷാർജയിലെ അൽ ഖൊഹൈഫ് മേഖലയിൽ നടക്കുന്ന പരിപാടി ഡിസംബർ 17 വരെ നീണ്ടുനിൽക്കും. തന്‍റെ സ്വന്തം നാടകത്തിന്‍റെ ആവിഷ്കാരമായ "ദ റോബ് ഡൈഡ് ഇൻ ബ്ലഡ്" ഡോ.ഷെയ്ഖ് സുൽത്താൻ വീക്ഷിച്ചു.

മുഹമ്മദ് അൽ അമേരി സംവിധാനം ചെയ്ത് ഷാർജ നാഷണൽ തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച നാടകത്തിൽ പ്രാദേശിക, അറബ് അഭിനേതാക്കളും ഡസൻ കണക്കിന് കലാകാരന്മാരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.

ആധികാരിക അറബ് സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന പ്രകടനങ്ങൾ, കഥപറച്ചിൽ, കവിതാ പാരായണം, പ്രദർശനങ്ങൾ, സൗന്ദര്യം, അറബ് കലയുടെ വിവിധ രൂപങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല