singapore covid 19 cases rising  
World

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന; മാസ്ക് ധരിക്കാനും വാക്സിൻ സ്വീകരിക്കാനും നിർദേശം

പെട്ടന്നുള്ള കൊവിഡ് കേസുകളിലെ വർധന പുതിയ തരംഗത്തിന്‍റെ ലക്ഷണമാണെന്നാണ് സർക്കാർ വലിയിരുത്തൽ

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കോസുകളിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തിൽ മുൻ കരുതൽ നടപടികളുമായി സർക്കാർ. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു.

മുൻ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കൊവിഡ് കോസുകളാണ്. ഇത് മേയ് ആദ്യ ആഴ്ചകളിൽ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയോളമാണ്. 25,900 കേസുകളാണ് മേയ് 5 മുതൽ 11 വരെയുള്ള ആഴ്ചയിൽ രേഖപ്പെടപച്ചിയത്. ഈ കാലയളവിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ൽനിന്ന് 250 ആയി ഉയർന്നു. കൊവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനായി അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ ആശുപ്ത്രിക്ക് നിർദേശം നൽകി. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും.

പെട്ടന്നുള്ള കൊവിഡ് കേസുകളിലെ വർധന പുതിയ തരംഗത്തിന്‍റെ ലക്ഷണമാണെന്നാണ് സർക്കാർ വലിയിരുത്തൽ. അടുത്ത 2-4 ആഴ്ചയ്ക്കുള്ളിൽ‌ കേസുകളുടെ എണ്ണം മുർധന്യത്തിൽ എത്തുമെന്നുമാണ് വിലയിരുത്തൽ. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നതാവും നല്ലതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം