സ്ഫോടനത്തിന്‍റെ ദൃശ‍്യങ്ങൾ 

 
World

പാക്കിസ്ഥാൻ ജവാന്മാരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 24 മരണം, ബലൂച്ച് ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്തു

പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരമാണെന്നാണ് വിവരം

Aswin AM

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ‍്യയുടെ തലസ്ഥാനമായ ക്വറ്റ‍യിൽ റെയിൽവേ ട്രാക്കിന് സമീപത്തുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിനു ശേഷം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലോച്ച് ലിബറേഷൻ ആർമി രംഗത്തെത്തി.

ട്രെയിനിൽ യാത്ര ചെയ്തിരുന്ന പാക്കിസ്ഥാൻ ജവാന്മാരെ ലക്ഷ‍്യമിട്ടുകൊണ്ടുള്ള ചാവേറാക്രമണമായിരുന്നു ഇതെന്നാണ് വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വറ്റയിലെ ചമൻ പഥക് പ്രദേശത്താണ് സ്ഫോടനമുണ്ടായതെന്നാണ് പാക്കിസ്ഥാൻ മാധ‍്യമങ്ങൾ പറയുന്നത്.

സ്ഫോടനത്തെത്തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തമുണ്ടായി. കെട്ടിടങ്ങളുടെ ജനാലകളും ചില്ലുകളും തകർന്നെന്നും വ‍്യാപക നാശനഷ്ടമുണ്ടായതായും പൊലീസ് ഉദ‍്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ലോക്സഭയിൽ പാസായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യഷ് ദയാലിന് ആശ്വാസം; വിചാരണ കോടതിയുടെ നടപടിക്ക് സ്റ്റേ

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്