sunita williams 
World

10 ദിവസത്തെ ബഹിരാകാശ ദൗത്യം: 50 കഴിഞ്ഞിട്ടും തിരിച്ചു വരാതെ സുനിത വില്യംസ്| Video

ലോകത്തെ മുൾമുനയിലാക്കി സുനിതയും ബാരി ബുച്ച് വിൽമോറും

Reena Varghese

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഉടനെയൊന്നും ഭൂമിയിലേക്കു തിരിച്ചു വരാൻ സാധ്യതയില്ലെന്ന് നാസ റിപ്പോർട്ട്.ലോകത്തെ ഒന്നാകെ മുൾമുനയിലാക്കി സുനിതയും സഹ ബഹിരാകാശ സഞ്ചാരി ബാരി 'ബുച്ച്' വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ട് ഇത് അമ്പതു ദിവസം കഴിഞ്ഞിരിക്കുന്നു. ജൂൺ അഞ്ചിനാണ് ആദ്യ ബോയിംഗ് സ്റ്റാർ ലൈനർ വിമാനത്തിൽ സുനിതയും ബാരി ബുച്ച് വിൽമോറും പത്തു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പറന്നുയർന്നത്.എന്നാൽ തുടർച്ചയായ ഹീലിയം ചോർച്ചയെ തുടർന്ന് ഇതുവരെ അവർക്ക് ദൗത്യം പൂർത്തിയാക്കിയെങ്കിലും ഭൂമിയിലേക്ക് തിരികെ പോരാൻ സാധിച്ചിട്ടില്ല.ഇപ്പോൾ സുനിത ഭാരമില്ലാത്ത ആ ബഹിരാകാശാന്തരീക്ഷത്തിൽ ഫലപ്രദമായി സസ്യങ്ങൾ നനയ്ക്കുന്നതിനുള്ള വഴികൾ പര്യവേഷണം ചെയ്യുകയാണെന്നാണ് നാസ പുറത്തു വിടുന്ന റിപ്പോർട്ട്. അതോടൊപ്പം തന്നെ

'മനുഷ്യശരീരത്തിൽ മൈക്രോഗ്രാവിറ്റിയുടെ ഫലങ്ങൾ എന്താണെന്നു പരീക്ഷിച്ചറിയുന്നതിനായി അൾട്രാസൗണ്ട് സഹായത്തോടെയുള്ള വെയ്ൻ സ്കാനുകളും ചെയ്യുന്നു. നാസ റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റാർലൈനർ വിമാനം പറന്നുയർന്നതിനുശേഷം നിരവധി തവണ ഹീലിയം ചോർച്ച ഉണ്ടായി.സ്റ്റാർലൈനറിന്‍റെ പ്രൊപ്പൽഷൻ സിസ്റ്റത്തിന് തകരാറുകൾ സംഭവിച്ചതു കൊണ്ടാണ് ഇതുണ്ടായത് എന്നാണ് അഭിജ്ഞമതം.

എന്നാൽ മുതിർന്ന ബഹിരാകാശ സഞ്ചാരിയും അവളുടെ സഹയാത്രികനായ ബാരി "ബുച്ച്" വിൽമോറും സുരക്ഷിതമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഉണ്ടെന്ന് നാസ ഉറപ്പു നൽകുന്നു.

അവിടെ ജൂൺ 6 മുതൽ അവർ എക്സ്പെഡിഷൻ 71-ലെ ഏഴ് ബഹിരാകാശയാത്രികരെ വിവിധ പരീക്ഷണങ്ങളും അറ്റകുറ്റപ്പണികളുമായി സഹായിക്കുകയാണ്. നാസ തുടരുന്നു.

ഇതിനു മുമ്പും ഇന്ത്യക്കാരിയായ കൽപന ചൗളയെ ലോകത്തിനു നഷ്ടപ്പെട്ടതും മറ്റൊരു ഹീലിയം ചോർച്ചയിലൂടെയായിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മുതിർന്ന ബഹിരാകാശ സഞ്ചാരികളായ സുനിതയെയും ബുച്ച് വിൽമോറിനെയും നാസ ബഹിരാകാശത്തേയ്ക്ക് അയച്ചതെന്ന വിമർശനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നതിനിടെയാണ് നാസ വിശദീകരണവുമായി വന്നിരിക്കുന്നത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം