ഇംഗ്ലണ്ടിലെ ജയിലിൽ തടവുകാർക്കായി ഇനി സൂപ്പർമാർക്കറ്റ്
ഇംഗ്ലണ്ടിലെ എച്ച്എംപി ഓക്വുഡ് ജയിലിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കാൻ അനുമതി. ഐസ്‌ലാൻഡുമായി സഹകരിച്ചുകൊണ്ടുളള പുതിയ സൂപ്പർമാർക്കറ്റിൽ പിസയും ഐസ്ക്രീം എല്ലാം ഇനി മുതൽ തടവുകാർക്ക് ലഭ്യമാകും.
കാറ്റഗറി സി ജയിലിലെ നല്ല പെരുമാറ്റത്തിലൂടെ കിട്ടുന്ന മോണോപൊളി രീതിയിലുളള പണം ഉപയോഗിച്ച് തടവുകാർക്ക് സാധനങ്ങൾ വാങ്ങാം. ആഴ്ചതോറും 25 പൗണ്ട് (2800) രൂപ തടവുകാർക്ക് നേടാമെന്ന് റിപ്പോർട്ടുണ്ട്.
തെരുവ് കച്ചവടങ്ങളിലെ വിലയേക്കാൾ കുറവാണ് ഈ ജയിൽ നിന്നു വാങ്ങുന്ന ഭക്ഷണത്തിന്. ജയിൽ മോചിതരായ ശേഷം തടവുകാർക്ക് പ്രയാസമൊന്നും കൂടാതെ സമൂഹത്തിലേക്കിറങ്ങാനുള്ള സാഹചര്യമൊരുക്കുന്ന വിധത്തിലാണ് ഈ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്. തടവുകാരില്‍ ചിലര്‍ക്ക് ഇവിടെ ജോലിയും നല്‍കുന്നുണ്ട്.