മുസി ഇമന്‍റു 
World

ദുബായിൽ ജോലി ചെയ്യുന്ന സ്വീഡിഷ് ഷെഫ് ലണ്ടനിൽ കൊല്ലപ്പെട്ടു

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന സ്വീഡിഷ് ഹെഡ് ഷെഫ് ലണ്ടനിൽ ഉണ്ടായ ആക്രമണത്തിൽ മരിച്ചു. നാൽപ്പത്തൊന്നുകാരനായ മുസി ഇമന്‍റുവാണ് കൊല്ലപ്പെട്ടത്.

യുകെയിലെ നോട്ടിങ്ങ് ഹിൽ കാർണിവലിന് സമീപമുള്ള ക്വീൻസ് വേയിലുണ്ടായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ബിസിനസ് ആവശ്യങ്ങൾക്കായി ലണ്ടനിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം.

മുപ്പത്തൊന്നുകാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ സൗത്ത് ലണ്ടൻ പോലീസിന്‍റെ കസ്റ്റഡിയിലാണ്.

ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന

ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള 26 മാധ്യമങ്ങൾക്ക് നേപ്പാളിൽ‌ വിലക്ക്

രാഹുലിനെതിരെയുളള ലൈംഗിക ആരോപണം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു

ഓണനാളിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ