World

പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കി താലിബാന്‍

താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കനത്ത പ്രതിഷേധം ഉയരുന്നുണ്ട്

സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍. അഫ്ഗാനിലെ വിദ്യാര്‍ഥിനികളെ പ്രവേശന പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശവുമായി സ്വകാര്യ സര്‍വകലാശാലകള്‍ക്ക് താലിബാന്‍ ഭരണകൂടം കത്തെഴുതിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്. 

2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ കടുത്ത സ്ത്രീവിരുദ്ധ നടപടികളാണു സ്വീകരിച്ചു വരുന്നത്. പെണ്‍കുട്ടികള്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നതൊഴിവാക്കാനും, നിലവില്‍ പഠിക്കുന്നവരെ പുറത്താക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികള്‍ വേണമെന്നും നിര്‍ദ്ദേശിച്ചു. താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ പ്രവേശന പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണു താലിബാന്‍ മിനിസ്ട്രി ഓഫ് ഹയര്‍ എജ്യുക്കേഷന്‍റെ നിര്‍ദ്ദേശം.

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി