ബലൂണിനുള്ളിൽ മാലിന്യം നിറച്ച് അതിർത്തി കടത്തി വിട്ട് ഉത്തരകൊറിയ; മാലിന്യം വൃത്തിയാക്കി മടുത്ത് ദക്ഷിണ കൊറിയ 
World

ബലൂണിൽ മാലിന്യം നിറച്ച് അതിർത്തി കടത്തി ഉത്തര കൊറിയ; വൃത്തിയാക്കി മടുത്ത് ദക്ഷിണ കൊറിയ

രാഷ്ട്രീയ ലഘുലേഖകൾ നിറച്ചു കൊണ്ട് ദക്ഷിണ കൊറിയ നിരന്തരമായി ബലൂണുകൾ ഉത്തരകൊറിയയിലേക്ക് അയക്കാറുണ്ടെന്നും അതിനുള്ള മറുപടിയാണ് മാലിന്യങ്ങൾ നിറച്ച ബലൂണുകൾ എന്നും റിപ്പോർട്ടുകളുണ്ട്.

നീതു ചന്ദ്രൻ

സിയോൾ: ഉത്തരകൊറിയയിൽ നിന്ന് പറന്നെത്തുന്ന ചപ്പു ചവറും നിറച്ച ബലൂണുകൾ ദക്ഷിണ കൊറിയയുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ബലൂണുകൾ പൊട്ടി താഴേക്കു വീഴുന്ന മാലിന്യങ്ങൾ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ദക്ഷിണ കൊറിയയിലെ ജീവനക്കാർ വൃത്തിയാക്കുന്നത്. ബുധനാഴ്ച രാവിലെയോടെയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫിസിനരികിലായി വന്നു വീണത്. അപകടകരമായ വിധത്തിലുള്ള മാലിന്യങ്ങളും ബലൂണിനുള്ളിൽ നിറച്ചിരുന്നു.

ആർക്കും പരുക്കേറ്റിട്ടില്ല. പക്ഷേ ഇനിയും ഇത്തരത്തിൽ ബലൂണുകൾ എത്തുകയാണെങ്കിൽ അതിർത്തിയിൽ വച്ചു തന്നെ വെടിവച്ച് വീഴ്ത്താനാണ് ദക്ഷിണ കൊറിയയുടെ തീരുമാനം.

ബലൂണിനുള്ളിൽ മാലിന്യം നിറച്ച് അതിർത്തി കടത്തി വിട്ട് ഉത്തരകൊറിയ; മാലിന്യം വൃത്തിയാക്കി മടുത്ത് ദക്ഷിണ കൊറിയ

ഭാവിയിൽ രാസവസ്തുക്കളോ മാരകമായ വസ്തുക്കളോ ഉത്തരകൊറിയ ബലൂണിൽ നിറച്ച് പറത്തി വിടുമോയെന്ന ഭയവും ദക്ഷിണ കൊറിയയെ അലട്ടുന്നുണ്ട്. പല ബലൂണുകളിലും ടൈമർ ബന്ധിപ്പിച്ചാണ് ഉത്തര കൊറിയ പറത്തി വിടുന്നത്. പൊട്ടി വീണ ബലൂണിൽ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ബലൂണുകൾ പൊട്ടി വീണ സമയത്ത് പ്രസിഡന്‍റ് യൂൺ സുക് യോൾ ഓഫിസിലുണ്ടായിരുന്നോ എന്നതും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മേയ് മുതൽ‌ ഇതു വരെയും 10 ലധികം തവണയാണ് ഉത്തര കൊറിയ ഇത്തരത്തിൽ ബലൂണുകൾ പറത്തി വിട്ടിരിക്കുന്നത്.

ബലൂണിനുള്ളിൽ മാലിന്യം നിറച്ച് അതിർത്തി കടത്തി വിട്ട് ഉത്തരകൊറിയ; മാലിന്യം വൃത്തിയാക്കി മടുത്ത് ദക്ഷിണ കൊറിയ

ചപ്പുചവറുകൾ, പഴയ തുണികൾ. സിഗരറ്റ് അവശിഷ്ടങ്ങൾ എന്നിവയെല്ലാം നിറച്ച 2000 ബലൂണുകളെങ്കിലും ദക്ഷിണ കൊറിയയിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയ ലഘുലേഖകൾ നിറച്ചു കൊണ്ട് ദക്ഷിണ കൊറിയ നിരന്തരമായി ബലൂണുകൾ ഉത്തരകൊറിയയിലേക്ക് അയക്കാറുണ്ടെന്നും അതിനുള്ള മറുപടിയാണ് മാലിന്യങ്ങൾ നിറച്ച ബലൂണുകൾ എന്നും റിപ്പോർട്ടുകളുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ നിയന്ത്രിക്കുന്നതിലൂടെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരകൊറിയയുടെ ശ്രമങ്ങളാണ് ദക്ഷിണ കൊറിയയുടെ ലഘുലേഖകളിലൂടെ തകരുന്നതെന്ന് വിദഗ്ധർ പറയുന്നു.

രാഹുൽ‌ മാങ്കൂട്ടത്തിലിനായി വ്യാപക പരിശോധന; പൊലീസ് സംഘം വയനാട്-കർണാടക അതിർത്തിയിൽ

ഇൻഡിഗോ-എയർ ഇന്ത്യ വിമാനങ്ങൾ‌ റദ്ദാക്കൽ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

രാഹുലിനും ഷാഫിക്കുമെതിരേ ആരോപണം; ഷഹനാസിനെ കെപിസിസി സംസ്കാര സാഹിതി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക