വൈറ്റ് ഹൗസിലെ സ്റ്റേറ്റ് ഡൈനിങ് റൂമിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ഡോണൾഡ് ട്രംപ്

 
World

വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി ട്രംപ്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അമെരിക്കൻ മുസ്ലിങ്ങൾ നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു

Reena Varghese

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി. . ഒന്നാം ഘട്ട വെടി നിർത്തൽ കരാർ അവസാനിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താർ വിരുന്ന് എന്ന പ്രത്യേകതയുണ്ട്.

"2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിനു വരുന്ന അമെരിക്കൻ മുസ്ലിങ്ങൾക്ക് ഞാൻ പ്രത്യേകം നന്ദി പറയുന്നു. നവംബറിൽ മുസ്ലിം സമൂഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞാൻ‌ പ്രസിഡന്‍റായിരിക്കുമ്പോൾ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടായിരിക്കും ' എന്നായിരുന്നു ഇഫ്താർ വിരുന്നിൽ ട്രംപിന്‍റെ പ്രതികരണം.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ