ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

 

file image

World

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഒക്‌റ്റോബര്‍ അവസാനവും നവംബര്‍ ആദ്യ ആഴ്ചയിലായിട്ടാണു ദക്ഷിണ കൊറിയയിലെ ഗ്യോങ്ജു നഗരത്തില്‍ സമ്മേളനം നടക്കുന്നത്

Namitha Mohanan

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒക്‌റ്റോബറില്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു സൂചന. ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ (എപിഇസി) ട്രേഡ് മിനിസ്റ്റര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ട്രംപ് അടുത്ത മാസം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്.

ഒക്‌റ്റോബര്‍ അവസാനവും നവംബര്‍ ആദ്യ ആഴ്ചയിലായിട്ടാണു ദക്ഷിണ കൊറിയയിലെ ഗ്യോങ്ജു നഗരത്തില്‍ സമ്മേളനം നടക്കുന്നത്. ട്രംപിനൊപ്പം അദ്ദേഹത്തിന്‍റെ ഉന്നത ഉപദേഷ്ടാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് നടന്ന കൂടിക്കാഴ്ചയ്ക്കിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ ജേ മ്യൂങ് ട്രംപിനെ എപിഇസി സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നു. അതേസമയം ട്രംപിന്‍റെ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല.

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

പ്രതിമാസം 1000 രൂപ, വാർഷിക വരുമാനം 5 ലക്ഷം കവിയരുത്; കണക്‌ട് ടു വർക്ക് സ്കോളർഷിപ്പിന്‍റെ മാർഗരേഖ പുതുക്കി

രാജ്കോട്ടിൽ തകർത്താടി രാഹുൽ; ന‍്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ‍്യം

ഇന്ത്യക്കാർ ഇറാൻ വിടുക: കേന്ദ്ര നിർദേശം

ഇനി ബോസ് കൃഷ്ണമാചാരി ഇല്ലാത്ത ബിനാലെ; ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ചു