ലെബനന് ഐക്യദാർഢ്യവുമായി യുഎഇ; പുതിയ കാംപയിന് തുടക്കം  
World

ലെബനന് ഐക്യദാർഢ്യവുമായി യുഎഇ; പുതിയ കാംപയിന് തുടക്കം

100 മില്യൺ ഡോളറിന്‍റെ അടിയന്തര ദുരിതാശ്വാസ പാക്കേജിന് യുഎഇ പ്രസിഡന്‍റ് നേരത്തെ ഉത്തരവിട്ടതിന് പിന്നാലെയാണീ സഹായവും.

ദുബായ്: ജനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും നിലവിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നതിൽ അവർക്കൊപ്പം നിൽക്കാനുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായി യു എ ഇ നടത്തുന്ന പുതിയ കാംപയിനിനു ഇന്ന് തുടക്കമാകും. 100 മില്യൺ ഡോളറിന്‍റെ അടിയന്തര ദുരിതാശ്വാസ പാക്കേജിന് യുഎഇ പ്രസിഡന്‍റ് നേരത്തെ ഉത്തരവിട്ടതിന് പിന്നാലെയാണീ സഹായവും. യുഎഇ പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരവും, വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂറിന്‍റെ തുടർ നടപടികളുമനുസരിച്ച് പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്‍റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാനും ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനാണ് ലെബനനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ ജീവകാരുണ്യ കാംപയിന് തുടക്കമിട്ടത്.

ശൈഖ് മുഹമ്മദിന്‍റെ ഉത്തരവിന്‍റെ വെളിച്ചത്തിൽ, ഏകദേശം 205 ടൺ മെഡിക്കൽ, ഭക്ഷണ, ദുരിതാശ്വാസ സാമഗ്രികളും പാർപ്പിട ഉപകരണങ്ങളും അടങ്ങിയ 6 വിമാനങ്ങൾ യുഎഇ ഇതിനകം അയച്ചു കഴിഞ്ഞിട്ടുണ്ട്.

ലോകാരോഗ്യ സംഘടന, യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ്), അഭയാർത്ഥികൾക്കായുള്ള ഐക്യ രാഷ്ട്ര ഹൈക്കമ്മീഷണർ, ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്‍റ് സൊസൈറ്റീസ് തുടങ്ങിയ പങ്കാളികളുമായി ചേർന്നാണീ ദൗത്യമെന്നും അദ്ദേഹം വിശദീകരിച്ചു. 'യുഎഇ വിത്ത് യു ലെബനൻ' ഈ മാസം 21 വരെ ഇത് തുടരും.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ