സ്കോട്ട് ബസന്‍റ്

 
World

ട്രംപിന്‍റെ പുതിയ എഐ ഉപദേഷ്ടാവായി സ്കോട്ട് ബസന്‍റ് വന്നേക്കും

ചൈനീസ് പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ബെസന്‍റാണ് നേതൃത്വം നൽകിയത്

Reena Varghese

വാഷിങ്ടൺ: യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ എഐ ഉപദേഷ്ടാവായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സാധ്യതകളും അപകടങ്ങളും സംബന്ധിച്ച് വാഷിങ്ടണിൽ നിയമനിർമാതാക്കൾക്കിടയിൽ ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് ബെസന്‍റിന്‍റെ പുതിയ ചുമതലയെ കുറിച്ചുള്ള ചർച്ചകൾ. സെമഫോർ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

എഐ സംബന്ധിച്ച ആശങ്കകൾ ട്രംപ് പലതവണ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും അധിക നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ശനിയാഴ്ച പുതിയ എഐ ഉപദേഷ്ടാവിനെ നിയമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന്‍റെ ചുമതലകളും പ്രവർത്തന രീതിയും സംബന്ധിച്ച് വിശദാംശങ്ങൾ അദ്ദേഹം പുറത്തു വിട്ടിരുന്നില്ല. ബെസന്‍റിന്‍റെ പുതിയ സാധ്യതയുള്ള ചുമതലയെ കുറിച്ച് ട്രഷറി വകുപ്പ് ഉടൻ പ്രതികരിച്ചിട്ടില്ല.

ചൈനീസ് പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് ബെസന്‍റാണ് നേതൃത്വം നൽകിയത്. വാഷിങ്ടണിൽ ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് ചർച്ചകൾ നടന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായി.

ചർച്ചകൾക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിച്ച ബെസന്‍റ് എഐ സുരക്ഷാ മുന്നറിയിപ്പ് സംവിധാനവും യുഎസ് ചൈന എ ഐ സംഭാഷണത്തിനുള്ള പുതിയ സംവിധാനവും വാഷിങ്ടൺ നിർദേശിച്ചതായി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഡൽഹി വിമാനത്താവളത്തിൽ ചന്ദനമരവുമായി അഫ്ഗാൻ പൗരൻ പിടിയിൽ

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ; ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ